അപേക്ഷ ക്ഷണിച്ചു.

കേരള സർക്കാർ പട്ടികവർഗ്ഗ വികസന വകുപ്പും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ടെക്സ്റ്റൈൽസ് ഡിസൈനിങ് സ്ഥാപനവും സംയുക്തമായി വസ്ത്ര നിർമ്മാണ പരിശീലന കോഴ്സിലേക്ക് പട്ടികവർഗ്ഗ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.അപേക്ഷകർ 15 വയസ്സ് കഴിഞ്ഞവരായിരിക്കണം. കൽപ്പറ്റ , മാനന്തവാടി, സുൽത്താൻബത്തേരി എന്നീ താലൂക്കുകളിൽ വച്ചായിരിക്കും പരിശീലനം.ആറുമാസം നീണ്ടു നിൽക്കുന്ന പരിശീലന കാലയളവിൽ പഠനത്തിനാവശ്യമായ എല്ലാ സാധന സാമഗ്രികളും സൗജന്യമായി നൽകും .പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവരിൽ 50 പേരുള്ള ഓരോ ഗ്രൂപ്പിനും ഒരു വസ്ത്ര നിർമ്മാണ ഉൽപാദന യൂണിറ്റ് ആരംഭിക്കുന്നതിന് പട്ടികവർഗ്ഗ വികസന വകുപ്പ് സാമ്പത്തിക എത്തിസഹായം നൽകും .താല്പര്യമുള്ളവർ താല്പര്യമുള്ളവർ പേര് , മേൽവിലാസം, ജാതി ,വയസ്സ് ,ഫോൺ നമ്പർഎന്നിവ എഴുതി 9497000111 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ ഏറ്റവും അടുത്തുള്ള പ്രൊമോട്ടർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർക്ക് കൈമാറുകയോ ചെയ്യണം. ഫോൺ 04936 202232

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി

പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ

ചെണ്ടുമല്ലി കൃഷി വിളവെടുത്തു.

നടവയൽ :സി എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നടവയൽ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി വിളവെടുത്തു.ജൂൺ 5 ന് പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി കോളേജ് പരിസരത്ത് നട്ടു

ചുരം ഗതാഗത തടസ്സം: മുഖ്യമന്ത്രിയും മന്ത്രിമാരും നോക്കുകുത്തികൾ

കൽപ്പറ്റ:ചുരത്തിലെ യാത്രാ തടസം രണ്ടു ദിവസം പിന്നിട്ടിട്ടും കോഴിക്കോട് കളക്ടറെ കൊണ്ടു പോലും ഫലപ്രദമായി ഇടപെടുവിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയും വയനാട്ടിലെ മന്ത്രിയും വയനാടിന്റെ ചാർജുള്ള മന്ത്രിയും നോക്കുകുത്തികളായി മാറിയെന്ന് കെപിസിസി സംസ്ക്കാര സാഹിതി ജില്ലാ

താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം-അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി.

കൽപ്പറ്റ: വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി താമരശ്ശേരി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത

യോഗ ക്ലാസും വാക്ക് ആൻഡ് റണ്ണും സംഘടിപ്പിച്ചു.

ചീരാൽ: ചീരാൽ ജി.എം.എച്ച്.എസ്. സ്കൂളിൽ എസ്പിസി ഓണം ക്യാമ്പയിന്റെ ഭാഗമായി യോഗ ക്ലാസ് നടത്തി. നൂൽപ്പുഴ പോലീസ് സ്റ്റേഷൻ ASI ഗോപി പി യോഗ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് ചീരാൽ ടൗണിൽ കേഡറ്റുകളുടെ

ചുരം വ്യൂ പോയിന്റ് മണ്ണിടിച്ചിൽ: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ലക്കിടി: വയനാട് ചുരം വ്യൂ പോയിന്റിൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.