യുഎഇ പൊതുമാപ്പ് ; ഹെല്പ് ഡെസ്‌കുമായി നോര്‍ക്ക

അനധികൃത താമസക്കാര്‍ക്കായി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് നീട്ടിയതിന് പിന്നാലെ ഹെല്പ് ഡെസ്‌കുമായി നോര്‍ക്ക. ഡിസംബർ 31-നാണ് യുഎഇ പൊതുമാപ്പിന്റെ കാലാവധി അവസാനിക്കുക. വിസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തുടരുന്ന പ്രവാസികള്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും രേഖകള്‍ ശരിയാക്കി വിസ നിയമവിധേയരാകാനും അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പിന്റെ കാലാവധിയാണ് വീണ്ടും ഡിസംബര്‍ 31 വരെ നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി & സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചത്. ഐസിപി സെന്ററുകള്‍ വഴിയോ, ഐസിപി അംഗീകാരമുള്ള ടൈപ്പിങ് സെന്ററുകള്‍ വഴിയോ, ഓണ്‍ലൈനായോ പൊതുമാപ്പിന് അപേക്ഷിക്കാവുന്നതാണ്. പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക ഹെല്പ് ഡെസ്‌ക് നമ്പറുകൾ താഴെ കൊടുക്കുന്നു…

ദുബായ്
പ്രവീണ്‍ കുമാര്‍
+971503516991
അഡ്വ: ഗിരിജ
+971553963907
കെ.രാജന്‍
+971557803261

അബുദാബി
ഉബൈദുള്ള
+97150 5722959

റാസല്‍ഖൈമ
കെ.ഷാജി
+971503730340

അല്‍-ഐന്‍
റസല്‍ മുഹമ്മദ് +971504935402

ഫുജൈറ
ഉമ്മര്‍ ചൊലക്കല്‍
+971562244522

ഷാര്‍ജ
കെ.ജെ.ജിബീഷ്
+971504951089

എന്നീ നമ്പറുകളിലോ uaeamnesty@gmail.com എന്ന ഇ-മെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്. മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് ഫോട്ടോ, അപേക്ഷകന്റെയും സ്‌പോണ്‍സറുടേയും പാസ്‌പോര്‍ട്ടുകളുടെ പകര്‍പ്പ്, ആശ്രിതരുടെ സര്‍ട്ടിഫിക്കറ്റുകള്‍ (കുട്ടികള്‍ക്ക്), എന്‍ട്രി പെര്‍മിറ്റ്, എമിറേറ്റ്‌സ് ഐഡി അപേക്ഷയുടെ രസീത് എന്നീ രേഖകളാണ് അപേക്ഷ നല്‍കുന്നതിന് ആവശ്യമായി വരിക. അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസുകളിലും ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായം ലഭ്യമാണ്. നിലവില്‍ എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചവര്‍ 14 ദിവസത്തിനകം രാജ്യം വിടണമെന്നും അനധികൃത താമസക്കാര്‍ക്ക് ജോലി നല്‍കുന്നത് ഒഴിവാക്കണമെന്നും യുഎഇയിലെ തൊഴിലുടമകള്‍ക്കും നിര്‍ദ്ദേശമുണ്ട്. ഇത് ലംഘിക്കുന്നവര്‍ കനത്ത പിഴ നല്‍കേണ്ടി വരും.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.