ലോക്സഭാ ഉപതിരഞ്ഞെടുപ്പിന് കല്പ്പറ്റ നിയോജക മണ്ഡലത്തിലെ പോസ്റ്റല് ബാലറ്റിന് അര്ഹരായ സീനിയര് സിറ്റിസണ്, ഭിന്നശേഷി വോട്ടര്മാര്ക്ക് നവംബര് ഒന്പത് മുതല് ഹോം വോട്ട് സൗകര്യം ഒരുക്കുന്നു. പോളിങ് ഉദ്യോഗസ്ഥര് നവംബര് 9,10,11 തിയതികളില് സമ്മതിദായകരുടെ വീടുകളിലെത്തി പോസ്റ്റല് വോട്ടിങ് നടത്തും. കല്പ്പറ്റ നിയോജക മണ്ഡലത്തിലെ അവശ്യ സര്വീസ് ജീവനക്കാര്ക്ക് കല്പ്പറ്റ സരളാദേവി മൊമ്മോറിയല് എല്.പി സ്കൂളില് തയ്യാറാക്കിയ പോസ്റ്റല് വോട്ടിങ് സെന്ററില് നവംബര് എട്ട് മുതല് 10 വരെ രാവിലെ 9 മുതല് വൈകിട്ട് ആറ് വരെ വോട്ട് ചെയ്യാന് സൗകരര്യം ഒരുക്കിയതായി കല്പ്പറ്റ നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര് അറിയിച്ചു.

എൻഎസ്എസ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു.
കൽപ്പറ്റ : എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു . യൂണിറ്റിലെ 50 വിദ്യാർത്ഥികൾക്കുള്ള യൂണിഫോമാണ് വിതരണം ചെയ്തത് . പ്രിൻസിപ്പൽ







