ജില്ലയില് ഇന്ഷുറന്സ് മെഡിക്കല് സര്വീസസ് വകുപ്പില് സ്റ്റാഫ് നഴ്സ് ഗ്രേഡ്-2( കാറ്റഗറി നമ്പര് 302/2023) തസ്തിക തിരഞ്ഞെടുപ്പിനായി 2024 ഓഗസ്റ്റ് 29 പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില് ഉള്പ്പെട്ട ഉദ്യോഗാര്ത്ഥികള്ക്കുള്ള അഭിമുഖം നവംബര് 8 ന് കണ്ണൂര് ജില്ലാ പി.എസ്.സി ഓഫീസിലും നവംബര് 29 ന് കോഴിക്കോട് ജില്ലാ ഓഫീസിലും നടക്കും. അര്ഹരായ ഉദ്യോഗാര്ത്ഥികള്ക്ക് വ്യക്തിഗത അറിയിപ്പ് (അഡ്മിഷന് ടിക്കറ്റ്) പ്രൊഫൈലിലും മൊബൈലില് എസ്.എം.എസും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്ത്ഥികള് അവശ്യ രേഖകള് അപ്ലോഡ് ചെയ്ത് അഡ്മിഷന് ടിക്കറ്റ്, ഒ.ടി.വി സര്ട്ടിഫിക്കറ്റ്, അസല് തിരിച്ചറിയല് രേഖ, യോഗ്യതാ സര്ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര് അറിയിച്ചു.

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






