പുൽപ്പള്ളി: മരക്കടവ് ഡിപ്പോ കാട്ടുനായ്ക്ക കോളനിക്ക് സമീപത്തുനിന്നും ചന്ദന
മരം മുറിച്ചുകടത്താൻ ശ്രമിച്ച മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ എൽപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ചന്ദനമരം മുറി ച്ചുകടത്താൻ ശ്രമിച്ച മരക്കടവ് സ്വദേശികളായ പുളിക്കപ്പറമ്പിൽ ഷിബു (47), കണ്ടത്തിൻപടി മാണി (ജിൻ്റോ 40) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‌തു. മോഷ ണ സംഘത്തിലുണ്ടായിരുന്ന് പഴയതോട്ടം കോളനിയിലെ ചിന്നു (30) ഒളിവിലാ ണ്.കോളനിക്ക് സമീപത്തുള്ള നാല് ചന്ദന മരങ്ങളിലൊന്നാണ് പ്രതികൾ മുറിച്ചു കടത്താൻ ശ്രമിച്ചത്. മരം മുറിക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ എത്തിയതോടെ മോഷ്ടാക്കൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിൽ ഷിബുവിനെ നാട്ടുകാർ തട ഞ്ഞുവെച്ച് പോലീസിൽ പോലീസിൽ ഏൽപ്പിച്ചു. രക്ഷപെട്ട മാണി പിന്നീട് പോ ലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒളിവിലുള്ള ചിന്നുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്