വയനാട് വൈത്തിരി പഞ്ചായത്ത് പതിനാലാം വാർഡിൽ താമസക്കാരായ എസ് സി വിഭാഗത്തിൽ പെട്ട നാരായണിയും അറുമുഖനും ഇപ്പോൾ 2 വർഷമായി താമസിക്കുന്നത് കുടിലിൽ.വോട്ട് ചോദിച്ച് രാഷ്ട്രീയക്കാർ വീട്ടിൽ വന്ന് വോട്ടിന് വീട് എന്ന വാഗ്ദാനം നൽകുമ്പോൾ മുൻപേ അനുവദിച്ചു നൽകിയ വീട് കിട്ടാൻ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിൽ ആണ് ഇവർ.
2 വർഷങ്ങൾക്ക് മുൻപാണ് വയനാട് വൈത്തിരി പഞ്ചായത്ത് ചുണ്ടേൽ പതിനാലാം വാർഡിൽ പെടുന്ന ലക്ഷം വീട് കോളനിയിൽ താമസക്കുന്ന നാരായണിയുടെ വീട് പൊളിപ്പിക്കുന്നത്.ഇവർക്കു പുതിയ വീട് പാസ്സ് ആയിട്ടുണ്ടെന്നും ഇരട്ട വീടായനതിനാൽ ആദ്യം ഇവരുടെ സമീപത്തെ വീട് പണി തുടങ്ങണമെന്നും ആവശ്യപ്പെട്ടായിരുന്നു അന്നത്തെ വാർഡ് മെമ്പർ ഇടപെട്ട് ഇവരുടെ വീട് ഉൾപ്പെടെ പൂർണമായും പൊളിപ്പിച്ചത്.എന്നാൽ വീട് പോളിച്ചു 2 വർഷം കഴിഞ്ഞിട്ടും ഇവർ കോടതി കയറി എന്നല്ലാതെ വീട് ലഭിച്ചിട്ടില്ല.
സർക്കാർ ഭവന നിർമാണ പദ്ധതികളിൽ പല ലിസ്റ്റിലും ഇവരുടെ പേരാണ് ആദ്യം എന്നാൽ അതിലും താഴെ ഉള്ള ആളുകൾക്കു വരെ വീട് ലഭിച്ചിട്ടും നാരായണിയും ഭർത്താവും ഇപ്പോളും കുടിലിൽ തന്നെ, പിന്നീട് വാർഡ് മെoബർക്കെതിരെ പരാതി പെട്ടതിന്റെ അടിസ്ഥാനത്തിൽ കേസ് കോടതിയിൽ എത്തിയിരിന്നെങ്കിലും, വീട് പാസായവരുടെ ലിസ്റ്റിൽ ഇവരുടെ പേരുണ്ടെന്ന പഴയ പല്ലവി ഉപയോഗിച് തന്നെ കേസ് നിർത്തി വെപ്പിച്ചു. നിലവിലും എല്ലാ ഭവന നിർമാണ പദ്ധതികളുടെ പല ലിസ്റ്റിലും നാരായണിയുടെ പേരുണ്ട്.