ഇ-ഹെല്‍ത്തിലും ഡിജിറ്റലായി കേരളം

ആരോഗ്യ മേഖലയിലും ഡിജിറ്റലായി കേരളം. സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 428 ആശുപത്രികളിലും ഇ-ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്‍റെ കാലത്താണ്. മെഡിക്കല്‍ കോളേജുകളിലെ 17 സ്ഥാപനങ്ങള്‍ കൂടാതെ 22 ജില്ല/ജനറല്‍ ആശുപത്രികള്‍, 26 താലൂക്ക് ആശുപത്രികള്‍, 36 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 487 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 50 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 10 സ്പെഷ്യാലിറ്റി ആശുപത്രികള്‍, 2 പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്. 80 താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത് സംവിധാനം വഴി ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് എടുക്കുവാനുള്ള സംവിധാനം അന്തിമ ഘട്ടത്തിലാണ്. മുഴുവന്‍ ആശുപത്രികളും ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇ-ഹെല്‍ത്ത് സംവിധാനം വന്‍ വിജയമാണ്. ഇതുവരെ 1.93 കോടിയിലധികം ജനങ്ങള്‍ ഇ-ഹെല്‍ത്തിലൂടെ സ്ഥിര യുഎച്ച്‌ഐഡി രജിസ്ട്രേഷന്‍ എടുത്തു. താത്ക്കാലിക രജിസ്‌ട്രേഷനിലൂടെ 5.24 കോടിയിലധികമാണ് ചികിത്സ തേടിയത്. 11.84 ലക്ഷം പേരാണ് ഇ-ഹെല്‍ത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്. 2.78 കോടിയിലധികം പ്രീ-ചെക്കപ്പ്, 6.85 കോടിയിലധികം ഡയഗ്നോസിസ്, 4.44 കോടിയിലധികം പ്രിസ്‌ക്രിപ്ഷന്‍, 1.50 കോടിയിലധികം ലാബ് പരിശോധനകള്‍ എന്നിവയും ഇ-ഹെല്‍ത്തിലൂടെ നടത്തി. ഇ-ഹെല്‍ത്തിലൂടെ ഓണ്‍ലൈന്‍ ഒപി ടിക്കറ്റും പേപ്പര്‍ രഹിത ആശുപത്രി സേവനങ്ങളും ലഭ്യമാകുന്നു എന്നതാണ് പ്രധാന പ്രത്യേകത. ആശുപത്രിയില്‍ ക്യൂ നില്‍ക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാന്‍ കഴിയുന്നു എന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകത. വീണ്ടും ചികിത്സ തേടണമെങ്കില്‍ ആശുപത്രിയില്‍ നിന്നും തന്നെ അഡ്വാന്‍സ് ടോക്കണ്‍ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്. ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും.

കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ മാതൃകാപരം : അഡ്വ ടി.ജെ ഐസക്

കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതി ബഹുദൂരം മുന്നിലാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.ടി.ജെ ഐസക് പറഞ്ഞു.കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെയും സിപിഎം

സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് ഉജ്ജ്വല തുടക്കം.

ബത്തേരി: വയനാട് ജില്ല സൈക്കിൾ പോളോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാതല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് സെൻ്റ്മേരിസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. വിവിധ കാറ്റഗറികളിലായി 16 ഓളം ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ടൂർണമെന്റിന്റെ ഉദ്ഘാടനം സ്പോർട്സ്

കല്ലൂർ പാലം മാലിന്യക്കൂമ്പാരമായി; ദുർഗന്ധം പേറി യാത്രക്കാർ

സുൽത്താൻ ബത്തേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ കല്ലൂർ പാലവും സമീപപ്രദേശങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. റോഡിന്റെ ഇരുവശങ്ങളിലും വ്യാപകമായി മാലിന്യം തള്ളുന്നത് യാത്രക്കാർക്കും പരിസരവാസികൾക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. കല്ലൂർ പുഴയോട് ചേർന്നാണ് ഏറ്റവുമധികം

നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള വികസനമുന്നേറ്റം മാതൃകാപരമെന്ന് മന്ത്രി ഒ.ആര്‍ കേളു.

നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ

വെള്ളിയാഴ്ച്ച ബത്തേരിയിൽ കടകൾ തുറക്കില്ല.

ഈമാസം 24ന് ബത്തേരി നഗരത്തിൽ കടകൾ തുറ ക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. രാ വിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് കടകൾ അട ച്ചിടുക. ചുങ്കത്തെ വ്യാപാരികളെ കുടിയൊഴിപ്പിക്കാ നുള്ള

പൂക്കോട്സർവകലാശാലയിലെ 4വനിതാഅധ്യാപകർക്ക് അവാർഡ്

കൽപറ്റ: ചത്തീസ്ഗഡിലെ ദുർഗിൽ നടന്ന ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ ഗവേഷണ-അധ്യാപന-വിജ്ഞാന വ്യാപന മേഖലകളിലെ പ്രവർത്തന മികവിനുള്ള വെറ്റ് ഐക്കൺ അവാർഡുകൾക്ക് വയനാട് പൂക്കോട് സർവകലാശാലയിലെ 4 വനിതാ അധ്യാപകർ അർഹരായി. ദേശീയ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.