കാട്ടിക്കുളം: നവംബർ 4 മുതൽ 8 വരെ പയ്യമ്പള്ളി സെന്റ് കാതറിൻസ് എച്ച് എസ്സിൽ വച്ചു നടന്ന മാനന്തവാടി സബ് ജില്ലാ കലോത്സവത്തിൽ 102 കുട്ടികളെ പങ്കെടുപ്പിച്ച് , പങ്കെടുത്ത ഇനങ്ങളിലെല്ലാം ഗ്രേഡ് നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ച് കാട്ടിക്കുളത്തെ കുട്ടികൾ. പണിയനൃത്തത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒപ്പന, സംഘനൃത്തം, നാടോടി നൃത്തം, നാടൻപാട്ട് തുടങ്ങിയ ഗ്രൂപ്പിനങ്ങളിലും അറബിക് കലോത്സവത്തിലും രചനാ മത്സരങ്ങളിലും മറ്റ് വ്യക്തിഗത ഇനങ്ങളിലുമായി എൽ പി വിഭാഗം മുതൽ ഹയർ സെക്കന്ററി വരെ 202 പോയിന്റുകൾ നേടി ഒൻപതാം സ്ഥാനത്തേക്കുള്ള കുതിപ്പ് പിടിഎ, എസ് എം സി, മറ്റ് അദ്യുദയകാംക്ഷികൾ എന്നിവരുടെ കൂട്ടായ പിന്തുണയുടെ വിജയമായി. ഗവൺമെന്റ് സ്കൂളുകളിൽ മൂന്നാമതാണ് കാട്ടിക്കുളത്തിന്റെ സ്ഥാനം.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്കാന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്