തിരുവനന്തപുരം:
സംസ്ഥാനത്ത് ഉള്ളിയുടെ വില ഉയരുന്നു. ഉള്ളി കിലോയ്ക്ക് 70 മുതൽ 75 രൂപവരെയാണ് ചില്ലറ വിപണിയിലെ വില. കനത്ത മഴയെ തുടർന്ന് ഉള്ളികള്‍ നശിക്കുകയും പാടങ്ങള്‍ വെള്ളത്തിലാവുകയും ചെയ്തതിനാല്‍ വിളവെടുപ്പ് വൈകിയതാണ് വില വർധനവിന് കാരണം. മഹാരാഷ്ട്രയില്‍ സവോളയുടെയും ഉള്ളിയുടെയും ഉല്പാദനം കുറഞ്ഞതാണ് കേരളത്തില്‍ വില കൂടാൻ കാരണം. വരും ദിവസങ്ങളിൽ ഉള്ളിയുടെ വില നൂറിനോട് അടുക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. മുൻവർഷങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ 25% മാത്രമാണ് ഇത്തവണ ഉല്പാദനം. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിലെ മുഴുവൻ മാർക്കറ്റുകളിലും ഉള്ളിയുടെ വില വർധിക്കുകയാണ്. സവാള ക്വിൻ്റലിന് 5,400 രൂപ എന്ന റെക്കോർഡ് നിരക്കിലാണ് മഹാരാഷ്ട്രയിലെ മാർക്കറ്റുകളില്‍ വ്യാപാരികള്‍ ലേലം കൊള്ളുന്നത്. ഉല്പാദനം കുറഞ്ഞതിനാല്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് മഹാരാഷ്ട്രയില്‍ നിന്നും അധികം ഉള്ളി കയറ്റി വിടുന്നില്ല.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്