അവസാന സർവീസ് നാളെ പറന്നിറങ്ങും; വിസ്താര കളം വിടുന്നു, ഇനി എയർ ഇന്ത്യ മാത്രം

മുംബൈ: ടാറ്റ ഗ്രൂപ്പും സിങ്കപ്പൂർ എയർലൈൻസും ചേർന്നുള്ള ജനപ്രിയ വ്യോമയാന ബ്രാൻഡ് വിസ്താര കളം വിടുന്നു. വിസ്താരയും എയർ ഇന്ത്യയും തമ്മിലുള്ള ലയനം പൂർത്തിയാകുന്ന തിങ്കളാഴ്ച വിസ്താരയുടെ അവസാന സർവീസ് പറന്നിറങ്ങും. ചൊവ്വാഴ്ച മുതൽ ടാറ്റ ഗ്രൂപ്പിനുകീഴിൽ ‘എയർ ഇന്ത്യ’ എന്ന ബ്രാൻഡിൽ മാത്രമാകും സേവനങ്ങൾ ഉണ്ടാകുക.

ലയനം പൂർത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പിനുകീഴിൽ ഫുൾ സർവീസ് കമ്പനിയായി എയർ ഇന്ത്യ, നിരക്കു കുറഞ്ഞ വിമാനക്കമ്പനിയായി എയർ ഇന്ത്യ എക്സ്പ്രസ് എന്നിങ്ങനെ രണ്ടു ബ്രാൻഡുകൾമാത്രമാണ് അവശേഷിക്കുക. വിസ്താരയെ എയർ ഇന്ത്യയിലും എ.ഐ.എക്സ്. കണക്ടിനെ (പഴയ എയർ ഏഷ്യ ഇന്ത്യ) എയർ ഇന്ത്യ എക്സ്പ്രസിലുമാണ് ലയിപ്പിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ലയനം കഴിഞ്ഞമാസം പൂർത്തിയായിരുന്നു.
ലയനത്തോടെ 61.3 ശതമാനം വിപണി വിഹിതമുള്ള ഇൻഡിഗോയും 28.9 ശതമാനം വിപണിവിഹിതമുള്ള ടാറ്റ ഗ്രൂപ്പുമാകും ഇന്ത്യൻ വ്യോമയാന വിപണിയെ നിയന്ത്രിക്കുക. സ്പൈസ് ജെറ്റ്, ആകാശ എയർ, അലയൻസ് എയർ എന്നിവയ്ക്കു ചേർന്ന് പത്തു ശതമാനത്തിൽ താഴെമാത്രമാണ് പങ്കാളിത്തം. ഇത് നിരക്കുകളിലെ മത്സരം കുറയ്ക്കുമെന്ന ആശങ്ക ശക്തമാണ്. പാപ്പരത്ത നടപടി നേരിടുന്ന ഗോ ഫസ്റ്റും ജെറ്റ് എയർവേസും ലിക്വിഡേഷനിലേക്കു കടക്കുകയാണ്. ഇൻഡിഗോയ്ക്ക് 413 വിമാനങ്ങളാണ് സേവനത്തിനുള്ളത്. ടാറ്റ ഗ്രൂപ്പിന് 300 എണ്ണവും.

ഫ്ളൈ പ്രയർ

ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അതേ റൂട്ടിൽ നേരത്തേ സർവീസ് നടത്തുന്ന മറ്റു വിമാനങ്ങളിൽ യാത്രചെയ്യാൻ സൗകര്യവുമായി എയർ ഇന്ത്യയുടെ ഫ്ളൈ പ്രയർ പദ്ധതി. ബുക്ക് ചെയ്ത വിമാനത്തിനു പകരം അതേദിവസംതന്നെ 12 മണിക്കൂർവരെ നേരത്തേ പോകുന്ന വിമാനങ്ങളിൽ ലഭ്യതയ്ക്കനുസരിച്ചാകും സീറ്റ് മാറ്റി നൽകുക. മെട്രോ നഗരങ്ങൾക്കും ഹൈദരാബാദ്, അഹമ്മദാബാദ് , പുണെ നഗരങ്ങൾക്കുമിടയിലുള്ള സർവീസുകൾക്ക് 2,199 രൂപയും മറ്റു റൂട്ടുകളിൽ 1,499 രൂപയുമാകും ഇതിനുള്ള സേവന നിരക്ക്. എയർ ഇന്ത്യ ഫ്ളൈയിങ് റിട്ടേൺ പദ്ധതിയിലെ ഗോൾഡ്, പ്ലാറ്റിനം അംഗങ്ങൾക്ക് സേവനം സൗജന്യമായിരിക്കും.

വിദേശ സര്‍വീസുകള്‍ കൂട്ടാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മുംബൈ: ചെറുനഗരങ്ങളെ ബന്ധിപ്പിച്ച് സര്‍വീസുകള്‍ കൂട്ടുന്നതിനൊപ്പം കൂടുതല്‍ വിദേശ കേന്ദ്രങ്ങളിലേക്കു സേവനം വ്യാപിപ്പിക്കാന്‍ പദ്ധതിയൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. എ.ഐ.എക്‌സ്. കണക്ട് (എയര്‍ ഏഷ്യ ഇന്ത്യ) ലയനം പൂര്‍ത്തിയാക്കിയതോടെ 90 വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനു സ്വന്തമായുള്ളത്. ഈ സാമ്പത്തികവര്‍ഷം അവസാനത്തോടെ ഇത് 110 ആകുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജിങ് ഡയറക്ടര്‍ അലോക് സിങ് വ്യക്തമാക്കി.

ബാങ്കോക്ക്, ഫുക്കറ്റ് ഉള്‍പ്പെടെയുള്ള വിദേശ നഗരങ്ങളിലേക്കാണ് ഉടന്‍ സര്‍വീസ് ആരംഭിക്കുക. ടിയര്‍ 2, ടിയര്‍ 8 നഗരങ്ങളില്‍ നിന്ന് ഗള്‍ഫ്, മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങും. ബാങ്കോക്കിലേക്ക് ടിയര്‍ 2 നഗരങ്ങളില്‍ നിന്നാകും സര്‍വീസുകള്‍. ഫുക്കറ്റിലേക്ക് മെട്രോ നഗര ങ്ങളില്‍നിന്നും.

മലേഷ്യ, ഹോങ് കോങ് എന്നിവയ്ക്കുപുറമേ ചില കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേക്കും സര്‍വീസ് പരിഗണിക്കുന്നതായും അലോക് സിങ് അറിയിച്ചു. ഗ്രൂപ്പിന്റെ ഫുള്‍സര്‍വീസ് വിമാനങ്ങള്‍ക്കുള്ള കണക്ടിവിറ്റി ഉറപ്പാക്കുന്ന വിധത്തിലാകും സര്‍വീസുകള്‍.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

ജനപ്രതിനിധികൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്കായി പ്രവർത്തിക്കണം. കെ എം ഷാജി

മുട്ടിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ അധികാരപരിധിയിൽ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അഴിമതി രഹിതമായ പൊതു ജീവിതം നയിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന

കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

കാര്യമ്പാടി: കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കാര്യമ്പാടി പൊങ്ങിണിത്തൊടി മണികണ്ഠനാണ് പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റ ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

തിരുനാൾ സമാപിച്ചു.

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷം സമാപിച്ചു. ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് റവ. ഫാദർ റോബിൻസ് കുമ്പളകുഴിയിൽ കാർമികത്വം വഹിച്ചു. കരിമാനി ഇൻഫെൻ്റ് ജീസസ്

സർവജന ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കൃഷി ശീലമാക്കുക എന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.