മൊബൈല്‍ ഫോണ്‍ വഴി മുഖം തിരിച്ചറിയുന്ന ആപ്ലിക്കേഷനിലൂടെ റേഷൻ മസ്റ്ററിംഗ് നടത്താൻ നാഷനല്‍ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻഐസി) വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ഫെയ്സ് ആപ് ഫീസ് ഈടാക്കി ഉപയോഗിക്കുന്നതിനെതിരെ ഭക്ഷ്യപൊതുവിതരണ വകുപ്പ് രംഗത്ത്. ഫീസ് ഇടാക്കുന്നവർക്കെതിരെ ഭക്ഷ്യ വകുപ്പ് കർശന നടപടി സ്വീകരിക്കുമെന്ന് അറിയിപ്പിൽ പറയുന്നു. ഏതെങ്കിലും സ്ഥാപനമോ വ്യക്തിയോ ഫീസ് ഈടാക്കി റേഷൻ മസ്റ്ററിംഗ് നടത്തിയാല്‍ ആ വിവരം താലൂക്ക് സപ്ലൈ ഓഫീസിലോ ജില്ലാ സപ്ലൈ ഓഫീസിലോ സിവില്‍ സപ്ലൈസ് കമ്മിഷണറേറ്റിലോ അറിയിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മിഷണർ നിർദേശം നല്‍കി. ജനങ്ങള്‍ക്ക് ഓണ്‍ലൈൻ സേവനങ്ങള്‍ നല്‍കുന്ന ചില കേന്ദ്രങ്ങള്‍ ഇത്തരത്തില്‍ ഫീസ് ഈടാക്കി മസ്റ്ററിംഗ് നടത്താമെന്ന് പരസ്യം നല്‍കിയത് ശ്രദ്ധയില്‍പെട്ടതോടെയാണ് കമ്മിഷണറുടെ വാർത്താക്കുറിപ്പ്. മേരാ ഇ-കെവൈസി ആപ്പ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പൂർണമായും സൗജന്യമായി മസ്റ്ററിംഗ് ചെയ്യും. മസ്റ്ററിംഗ് ഇതുവരെ ചെയ്യാത്ത ഗുണഭോക്താക്കള്‍ക്ക് ഈ സേവനം അതാത് താലൂക്ക് സപ്ലൈ ഓഫിസ് വഴി ലഭിക്കും.

ആശ്വാസം! വാണിജ്യാവശ്യങ്ങള്ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഗാര്ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ