വിവരാവകാശ നിയമപ്രകാരം രേഖകള്‍ നല്‍കിയില്ലെങ്കില്‍ അപേക്ഷകന് നഷ്ടപരിഹാരം നല്‍കാൻ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ: കെ.എം.ദിലീപ്. കോട്ടയം കളക്‌ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമപ്രകാരം അപേക്ഷകന് ലഭിക്കേണ്ട രേഖകള്‍/വിവരങ്ങള്‍ ലഭ്യമല്ലെന്ന് കാട്ടി മറുപടി നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇങ്ങനെ രേഖകള്‍ ലഭിക്കാത്തതുമൂലം അപേക്ഷകനുണ്ടാകുന്ന നഷ്‌ടം കണക്കാക്കി നഷ്‌ടപരിഹാരം വകുപ്പിന്‍റെ പൊതു അധികാരിയില്‍നിന്ന് ഈടാക്കാൻ വിവരാവകാശ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 34 കേസുകളാണ് സിറ്റിംഗില്‍ പരിഗണിച്ചത്. ഇതില്‍ 33 കേസ് തീർപ്പാക്കി. ഒരെണ്ണം പിന്നീട് പരിഗണിക്കാനായി മാറ്റി. തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, വിജിലൻസ്, കെഎസ്‌ഇബി, ആരോഗ്യവകുപ്പ്, സഹകരണവകുപ്പ്, വിജിലൻസ്, എംജി യൂണിവേഴ്സിറ്റി എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്.

ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര സെല്ലിന് തുടക്കമായി
പൊതുജനങ്ങള്‍ക്ക് ജില്ലാ കളക്ടറെ നേരില്‍ കാണാതെ പരാതി പരിഹരിക്കാനുള്ള ഓണ്‍ലൈന്‍ പരാതി പരിഹാര സെല്ലിന് തുടക്കമായി.