കേടായ തലച്ചോറിനെ പുനര്‍ജീവിപ്പിക്കാനും തലച്ചോറിനെ ഉത്തേജിപ്പിക്കാനും കഴിവുള്ള ഔഷധ ചെടിയാണ് മുത്തിൾ, കുടങ്ങല്‍. കുടക് എന്നൊക്കെ പ്രാദേശികമായി പല സ്ഥലത്തും പല പേരില്‍ മുത്തിൾ അറിയപ്പെടുന്നു. മുത്തിൾ കൃത്യമായി കഴിക്കുകയാണെങ്കില്‍, തലച്ചോറിന് ഇതില്‍ കവിഞ്ഞൊരു ബ്രയില്‍ ടോണിക്ക് കൊടുക്കാനില്ല. വളരെ നല്ലൊരു ഔഷധസസ്യവും പച്ചക്കറിയുമാണ് മുത്തിൾ. പച്ചക്കറിയായി ഉപയോഗിക്കാനാവുന്ന അപൂര്‍വം ഔഷധ സസ്യങ്ങളില്‍ ഒന്നാണ് മുത്തിൾ. സാധാരണ തോരന്‍ വെക്കുന്നതുപോലെ കറിവെക്കാവുന്ന ഇത്തിളിന് ഏകദേശം കാരറ്റിന്റെ രുചിയാണ്. മുത്തിൾ സ്ഥിരമായി കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം വിട്ടുമാറുന്നു. മാത്രമല്ല പ്രായമാകുമ്പോഴുണ്ടാകുന്ന സന്ധിവാത രോഗത്തിന് ഉത്തമ പ്രതിവിധിയുമാണിത്. മുത്തിൾ നാഡീ വ്യൂഹരോഗങ്ങളില്‍ അതീവ ഫലപ്രദമാണ്. തലച്ചോറിലുള്ള ഞരമ്പുകളെ ശക്തിപ്പെടുത്താന്‍ ഇതിന് കഴിവുണ്ട്. നട്ടെല്ലിനോട് ചേര്‍ന്നിരിക്കുന്ന മസ്തിഷ്‌കത്തിന്റെ രേഖാചിത്രം പോലെയുള്ള മുത്തിളിന്റെ ഇലയുടെ രൂപം, ഒരു പക്ഷെ ഈ ഔഷധിക്ക് നാഡീവ്യൂഹവും മസ്തിഷ്‌കവുമായുള്ള ബന്ധത്തിന്റെ പ്രകൃതിയുടെ സൂചനയാവാം. മുത്തിൾ ധാതുവര്‍ദ്ധകമാണ്. കരള്‍സംബന്ധമായ രോഗങ്ങളിലും കുടങ്ങല്‍ ഫലപ്രദമാണ്.
മുത്തിളിന്റെ ഗുണങ്ങള്‍…
1) മസ്തിഷ്‌ക രോഗത്തിനുള്ള ഔഷധമായും ഉപയോഗിച്ച് പോരുന്നു.
2) നേത്രരോഗത്തിന് അത്യുത്തമമാണ്.
3) കുടല്‍ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയ്ക്കും ഔഷധമാണ്.
4) ചർമ്മരോഗങ്ങളും വ്രണവും ശമിക്കാൻ ഇതിന്റെ ഇല അരച്ചോ വെളിച്ചെണ്ണ കാച്ചിയോ പുരട്ടാവുന്നതാണ്.
5) തോരൻ, സൂപ്പ് എന്നിവയാക്കിയും ഉപയോഗിക്കാം.
6) കഫ പിത്ത രോഗങ്ങള്‍ക്ക് അരച്ച് കുടിക്കാവുന്നതാണ്.
7) വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കുന്നു
ഹൃദയാരോഗ്യത്തിന് മികച്ച ഔഷധമാണ്.
8) ബലക്ഷയത്തിന് കുടങ്ങല്‍ വളരെ ഫലപ്രദമാണ്.
9) കുട്ടികള്‍ക്ക് ഉണ്ടാകുന്ന പനി, ജലദോഷം എന്നിവയ്ക്ക് കുടങ്ങല്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം അത്യുത്തമം.