സൗജന്യ ഗ്യാസ് ഇൻഷൂറൻസിന് നിങ്ങളും അര്‍ഹരാണ്

വിറകടുപ്പുകളില്‍ നിന്ന് വളരെ പെട്ടെന്നാണ് നമ്മള്‍ ഗ്യാസ് അടുപ്പുകളിലേക്കും വൈദ്യുതി അടുപ്പുകളിലേക്കും മാറിയത്. പരിസര മലിനീകരണം കുറയ്ക്കാമെന്നതും വേഗത്തില്‍ പാചകം പൂർത്തിയാക്കാനും സാധിക്കുന്നതിനാല്‍ പലരും ഗ്യാസ് അടുപ്പിനെയാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. എല്‍പിജി ഗ്യാസ് സിലിണ്ടറിനെ ജനകീയമാക്കുന്നു. എന്നിരുന്നാലും വളരെ അപകട സാധ്യതയുള്ളതാണ് എല്‍പിജി വാതകം. സൂക്ഷിച്ച്‌ ഉപയോഗിച്ചിട്ടില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. എന്നാല്‍ ഈ അപകടസാധ്യത മുന്നില്‍ കണ്ട് ഓരോ തവണയും എല്‍പിജി സിലിണ്ടറിനായി ബുക്ക് ചെയ്യമ്പോള്‍, ഗാർഹിക ഉപഭോക്താക്കള്‍ക്കും അവരുടെ കുടുംബത്തിനുമായി 50 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ കൂടി നല്‍കുന്നുണ്ട്. ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനായി പ്രീമിയം തുകയൊന്നും നല്‍കേണ്ട എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത, അതായത്, തികച്ചും സൗജന്യമായാണ് ഓരോ ഗ്യാസ് ബുക്കിങ്ങിലും 50 ലക്ഷത്തിൻെ പരിരക്ഷ ലഭിക്കുന്നു. ഒരു കുടുംബാംഗത്തിന് 10 ലക്ഷം രൂപ വീതം കുടുംബത്തിനുള്ള പരമാവധി പരിരക്ഷ 50 ലക്ഷം രൂപയാണ്. കെട്ടിടത്തിനും വസ്തുവകകള്‍ക്കും കേടുപാട് പറ്റിയാല്‍ രണ്ട് ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാനാകും. അതുപോലെ ഏതെങ്കിലും കുടുംബാംഗം അപകടത്തില്‍ മരണപ്പെടുകയാണെങ്കില്‍ വ്യക്തിഗത അപകട പരിരക്ഷയായി ആറ് ലക്ഷം രൂപ അവകാശികള്‍ക്ക് ലഭിക്കും. അതുപോലെ അപകടത്തില്‍ പരിക്കേറ്റ ഒരു അംഗത്തിന് രണ്ട് ലക്ഷം രൂപ വീതം കുടുംബത്തിന് പരമാവധി 30 ലക്ഷം രൂപ വരെ ചികിത്സയ്ക്ക് വേണ്ടിയും ഇൻഷുറൻസ് കവറേജ് ലഭ്യമാണ്.

എങ്ങനെ ക്ലെയിം ചെയ്യാം

അപകടമുണ്ടായാല്‍ ഉടൻ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാല്‍, എല്‍പിജി ഉപഭോക്താവ് ഉടൻ തന്നെ വിതരണക്കാരനെ രേഖാമൂലം അറിയിക്കണം. തുടർന്ന് വിതരണക്കാരൻ ബന്ധപ്പെട്ട എണ്ണക്കമ്പനിയെയും ഇൻഷുറൻസ് കമ്പനിയെയും അപകടത്തെക്കുറിച്ച്‌ അറിയിക്കുന്നു. ഉപഭോക്താക്കള്‍ ഇൻഷുറൻസ് കമ്പനിയുമായി നേരിട്ട് ബന്ധപ്പെടേണ്ടതില്ല, ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് ഉപഭോക്താക്കള്‍ ചില രേഖകള്‍ സമർപ്പിക്കേണ്ടതുണ്ട്. ഉപഭോക്താക്കള്‍ ഇനിപ്പറയുന്ന രേഖകള്‍ എണ്ണ കമ്പനിക്ക് സമർപ്പിക്കേണ്ടതുണ്ട്: മരണ സർട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ മരണങ്ങളുടെ കാര്യത്തില്‍ ബാധകമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകള്‍/കൊറോണേഴ്സ് റിപ്പോർട്ട്/ഇൻക്വസ്റ്റ് റിപ്പോർട്ട്. പരിക്കുകളാണെങ്കില്‍ യഥാർത്ഥ മെഡിക്കല്‍ ബില്ലുകള്‍ ഡോക്ടർമാരുടെ കുറിപ്പടി ഒറിജിനലില്‍ മരുന്ന് ബില്ലുകളുടെ വാങ്ങല്‍ ഡിസ്ചാർജ് കാർഡ് യഥാർത്ഥത്തില്‍ ആശുപത്രിവാസവുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവയും സമർപ്പിക്കേണ്ടി വരും. എല്‍പിജി അപകടങ്ങള്‍ കാരണം വീടോ കെട്ടിടമോ വാഹനമോ ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് സാധാരണമാണ്. അത്തരം സന്ദർഭങ്ങളില്‍, ഈ നാശനഷ്ടങ്ങള്‍ക്ക് നിങ്ങള്‍ക്ക് ക്ലെയിം ചെയ്യാം.

21 -ാമത് സംസ്ഥാന എക്സ്സൈസ് കലാ-കായിക മേളയ്ക്ക് ജില്ലയിൽ പ്രൗഢഗംഭീരമായ തുടക്കം

സംസ്ഥാന എക്സ്സൈസ് കലാ-കായിക മേളയ്ക്ക് ജില്ലയിൽ പ്രൗഢഗംഭീരമായ തുടക്കം. ഒക്ടോബര്‍ 19 വരെ നീണ്ടുനിൽക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ഉദ്ഘാടനം കൽപറ്റ മരവയൽ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ

പോളിടെക്‌നിക്ക്‌ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌;മുഴുവൻ സീറ്റും നേടി എസ്‌എഫ്‌ഐ

കോളേജ്‌ തെരഞ്ഞെടുപ്പിലെ മിന്നിതിളങ്ങുന്ന വിജയം ആവർത്തിച്ച്‌ ജില്ലയിലെ മൂന്നിൽ രണ്ട്‌ പോളിടെക്‌നിക്കുകളിലും മുഴുവൻ സീറ്റും നേടി എസ്‌എഫ്‌ഐ. ‘നിഷ്‌പക്ഷതയുടെ നിശബ്‌ദതയല്ല നിലപാടുകളുടെ സമരമാണ്‌ വിദ്യാർഥിത്വം’ മുദ്രാവാക്യത്തിൽ പോളിടെക്‌നിക്ക്‌ കോളേജുകളിൽ വെള്ളിയാഴ്‌ച നടത്തിയ തെരഞ്ഞെടുപ്പിൽ മീനങ്ങാടി,

മുത്തങ്ങയിൽ 72 ഗ്രാം എംഡിഎംഎ യുമായി കാൽനട യാത്രക്കാരൻ പിടിയിൽ

ബത്തേരി: 72 ഗ്രാം എംഡിഎംഎ യുമായി കാൽനട യാത്രക്കാരനെ മുത്തങ്ങയിൽ നിന്ന് പിടികൂടി കോഴിക്കോട്, നടുവണ്ണൂർ, കുഞ്ഞോട്ട് വീട്ടിൽ, കെ ഫിറോസി(28) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.

പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

പേരാവൂര്‍: പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍.പേര്യ സ്വദേശി അബിന്‍ തോമസ്,കൊളക്കാട് മലയാംപടി സ്വദേശി അലന്‍ മനോജ് എന്നിവരെയാണ് തൊണ്ടിയില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി പേരാവൂര്‍ എസ്എച്ച്ഒ പി ബി സജീവും

സംസ്ഥാന സ്കൂൾ കായികമേള സ്വർണ്ണക്കപ്പിന് സ്വീകരണം നൽകി

കൽപ്പറ്റ : സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വർണക്കപ്പുമായി വന്ന ദീപശിഖാ പ്രയാണത്തിന് സ്വീകരണം നൽകി. പരീക്ഷാഭവൻജോയിൻ്റ് സെക്രട്ടറി ഗിരീഷ് ചോലയിൽ ഡി ഡി ഇ ശശീന്ദ്രവ്യാസ് എ

ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റം നടപ്പാക്കി: മന്ത്രി വീണാ ജോർജ്

വൈത്തിരി: ജില്ലയിലെ ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് നടപ്പാക്കുന്നതെന്നും ചികിത്സാ രംഗത്ത് ജില്ല സ്വയം പര്യാപ്തത കൈവരിക്കുന്നതായും ആരോഗ്യ -വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.