കേരളത്തിൽ 50 ലക്ഷം പേരുടെ സ്‌ക്രീനിംഗ് നടത്തി ആരോഗ്യവകുപ്പ്, കണ്ടെത്തിയത് 46% പേര്‍ക്കും ജീവിതശൈലീ രോഗ സാധ്യത

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തില്‍ 50 ലക്ഷത്തോളം പേരുടെ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 50 ലക്ഷം പേരുടെ സ്‌ക്രീനിംഗ് നടത്തിയതില്‍ 46.7 ശതമാനം പേര്‍ക്ക് ജീവിതശൈലീ രോഗ സാധ്യതയുള്ളതായി കണ്ടെത്തിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി രോഗസാധ്യത കണ്ടെത്തിയവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. ഒന്നാം ഘട്ട സ്‌ക്രീനിംഗില്‍ പങ്കെടുത്തവരെ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചാണ് രണ്ടാം ഘട്ട സ്‌ക്രീനിംഗ് നടത്തുന്നത്. ശൈലി ഒന്നാം ഘട്ടത്തില്‍ രക്താതിമര്‍ദം, പ്രമേഹം, കാന്‍സര്‍, ടിബി, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ രണ്ടാം ഘട്ടത്തില്‍ ഇതോടൊപ്പം കുഷ്ഠ രോഗം, മാനസികാരോഗ്യം, കാഴ്ചാ പ്രശ്‌നം, കേള്‍വി പ്രശ്‌നം, വയോജന ആരോഗ്യം എന്നിവയ്ക്കും പ്രാധാന്യം നല്‍കുന്നു. സ്‌ക്രീനിംഗില്‍ രോഗസാധ്യതയുണ്ടെന്ന് കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വാകേരി ശ്രേയസ് ലോക പുരുഷ ദിനാചരണം സംഘടിപ്പിച്ചു.

വാകേരി യൂണിറ്റിൽ സംഘടിപ്പിച്ച ലോക പുരുഷ ദിനാചരണം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.സ്വാശ്രയ സംഘ അംഗങ്ങളായ പുരുഷന്മാരെ ആദരിച്ചു.ബാങ്ക് സാമ്പത്തിക സാക്ഷരത

ജില്ലയിൽ വോട്ടെടുപ്പിന് 3663 ബാലറ്റ് യൂണിറ്റുകളും 1379 കൺട്രോൾ യൂണിറ്റുകളും

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകൾ ആദ്യഘട്ട പരിശോധന കഴിഞ്ഞ് വോട്ടെടുപ്പിന് സജജം. 3663 ബാലറ്റ് യൂണിറ്റുകളും 1379 കൺട്രോൾ യൂണിറ്റുകളുമാണ് ജില്ലയിൽ വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. ആകെ 828 പോളിങ് ബൂത്തുകളാണ് ജില്ലയിലുള്ളത്. മുനിസിപ്പാലിറ്റികളിൽ

വാകേരിശ്രേയസ് ലോക പുരുഷ ദിനാചരണം സംഘടിപ്പിച്ചു.

വാകേരി യൂണിറ്റിൽ സംഘടിപ്പിച്ച ലോക പുരുഷ ദിനാചരണം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.സ്വാശ്രയ സംഘ അംഗങ്ങളായ പുരുഷന്മാരെ ആദരിച്ചു.ബാങ്ക് സാമ്പത്തിക സാക്ഷരത

പാതിരി വനത്തിൽ അതിക്രമിച്ചു കയറിയ യൂട്യൂബർമാർക്കെതിരെ കേസ്

പുൽപ്പള്ളി : ഇക്കഴിഞ്ഞ ഞായറാഴ്ച ഉദയക്കര ഭാഗത്ത് കൂടി അനുമതിയില്ലാതെ വനത്തിൽ പ്രവേശിച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബർമാർക്കെതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം തിരുത്തുമ്മൽ മൂരിയാട് സ്വദേശിയായ കത്തിയൻവീട് സാഗർ (33) അടക്കം

രക്തഭാന ക്യാപ് നടത്തി

മാനന്തവാടി : വയനാട് ഗവ മെഡിക്കൽ കോളേജ് ബ്ലഡ്ബാങ്കുമായി സഹകരിച്ച് മാനന്തവാടി ജീവിഎച്ച് എസ് എസ് നാഷണൽ സർവീസ് സ്കീം, നാഷണൽ കേഡറ്റ് കോർപ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ യൂണിറ്റുകൾ ചേർന്ന് രക്തദാന

വയനാട് ഫ്ളവർ ഷോ 28 – ന് തുടങ്ങും : ഒരു മാസം കൽപ്പറ്റയിൽ പൂക്കാലം.

വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ 28 മുതൽ ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർഷോഗ്രൗണ്ടിലാണ് പുഷ്പോത്സവം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.