കോഴിക്കോട് ജില്ലയിൽ നിന്നും വയനാട് ജില്ലയിലേക്ക് അമിത ഭാരം കയറ്റി വന്ന ടിപ്പർ ലോറികൾ എഐവൈഎഫ് പ്രവർത്തകർ കളക്ടറുടെ വസതിക്ക് സമീപം തടഞ്ഞു. രാവിലെ ഏഴരയോടെയായിരുന്നു സമരം. അനുവദനീയമായതിലും കൂടുതൽ ഭാരം കയറ്റി ടിപ്പർ ടോറസ് വാഹനങ്ങൾ വയനാട്ടിലേക്ക് യാതൊരുവിധ നിയന്ത്രണവും ഇല്ലാതെ എത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം എഐവൈഎഫ് പ്രവർത്തകർ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. തുടർന്നും യാതൊരുവിധ നടപടിയും ഇല്ലാത്ത സാഹചര്യത്തിലാണ് ലോറികൾ തടഞ്ഞത്.

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു.
രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി