ഭക്ഷണം കഴിച്ച ഉടനെ നേരെ പോയി കിടക്കുന്ന ശീലം ഉണ്ടോ…? അങ്ങനെയാണെങ്കിൽ അത് നിങ്ങളെ അപകടത്തിലേക്ക് എത്തിക്കുമെന്ന് ഓര്‍ക്കുക. വയറ് നിറയെ ഭക്ഷണം കഴിച്ച്, ഉടന്‍ തന്നെ കിടന്നുറങ്ങുന്നത് നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആരോഗ്യ വിദഗ്ദധരുടെ അഭിപ്രായ പ്രകാരം ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞുവേണം ഉറങ്ങാന്‍. ഇങ്ങനെ ചെയ്യുന്നത് വഴി ദഹനം സുഗമമാവുകയും പോഷകങ്ങളുടെ ആഗിരണം ശരിയായ രീതിയില്‍ നടക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്നതു കൊണ്ട് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നതെന്ന് നോക്കാം…
ഉറക്കത്തിന് തടസം
ഭക്ഷണം കഴിച്ച ഉടന്‍ കിടന്നുറങ്ങുന്നത് വയറിന് അസ്വസ്ഥതയുണ്ടാക്കാം. രാത്രിയിലെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ തടസപ്പെടുത്തും. ഇത് നെഞ്ചെരിച്ചിലിന് ഇടയാക്കും. അതുകൊണ്ടാണ് വൈകുന്നേരം ലഘുഭക്ഷണം കഴിക്കാന്‍ നിര്‍ദേശിക്കുന്നത്.
എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍
ഭക്ഷണം ദഹിപ്പിക്കാനും കലോറി എരിച്ചു കളയാനും സമയം കിട്ടാതെ വരുമ്പോള്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകും. ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ വര്‍ധനവിന് കാരണമാകുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സ്‌ട്രോക്ക് തുടങ്ങിയ ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകും.
മോശം ദഹനം
അത്താഴം കഴിച്ച ഉടന്‍ കിടന്നുറങ്ങുകയാണെങ്കില്‍ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കും. ഭക്ഷണം കഴിച്ചയുടനെ കിടന്നാല്‍ ഭക്ഷണം ദഹിപ്പിക്കാനും കലോറി പ്രോസസ് ചെയ്യാനും ശരീരത്തിന് സമയം ലഭിക്കില്ല. ഇത് നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്ലക്‌സ്, മലബന്ധം, വയറുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.
ശരീരഭാരം കൂട്ടും
അമിതമായി ഭക്ഷണം കഴിക്കുന്നത് മാത്രമല്ല ഉടനെ ഉറങ്ങുന്നതും ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് കാരണമാകും. ഇത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ദഹന പ്രക്രിയയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ അമിതമായി ഭക്ഷണം കഴിച്ചതിന് ശേഷം ഉറക്കം വരുന്നതായി തോന്നുന്നത് പ്രമേഹത്തിന്റെ ലക്ഷണമാകാം. ഇത് പഞ്ചസാരയുടെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ വര്‍ധനവിന് കാരണമാവുകയും ചെയ്യും. പ്രമേഹമുള്ളവര്‍ക്ക് ഇത് നല്ലതല്ല.