മിക്ക കേസുകളിലും രോഗ നിർണയം വൈകുന്നതാണ് ക്യാൻസറിനെ ഗുരുതരമാക്കുന്നത്. കൃത്യസമയത്തെ രോഗനിർണയം ക്യാൻസർ പ്രതിരോധത്തിന് പ്രധാനമാണ്. ശരീരം നല്‍കുന്ന ചില പൊതുവായ സൂചനകള്‍ അവഗണിക്കരുത്.
ക്ഷീണം
അകാരണമായ ക്ഷീണവും തളര്‍ച്ചയും പതിവാകുന്നത് സൂക്ഷിക്കണം. ഇത് ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ഇത് ഒരു പക്ഷെ ക്യാന്‍സറിന്‍റെ സൂചനയാവാം.
ശരീരഭാരം
ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ മാറ്റം വരുത്താതെ പെട്ടെന്ന് ശരീരഭാരം കുറയുന്നതും കൂടുന്നതും മറ്റൊരു മുന്നറിയിപ്പാണ്. ശരീരഭാരത്തില്‍ കാര്യമായ മാറ്റം വരുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം.
മുഴകള്‍
വേദനയുള്ളതും വേദനയില്ലാത്തതുമായ മുഴകള്‍ ക്യാൻസറിന് കാരണമാകാം. ചില മുഴകള്‍ പെട്ടെന്ന് വളരുന്നവയായിരിക്കാം. ഏതുതരത്തിലുള്ള മുഴയാണെങ്കിലും പരിശോധന നടത്തി ക്യാൻസറല്ലെന്ന് ഉറപ്പാക്കണം.
മലബന്ധം
ശീലങ്ങളിലെ മാറ്റങ്ങള്‍ മറ്റൊരു ആദ്യകാല സൂചകമാണ്. സ്ഥിരമായ മലബന്ധം, വയറിളക്കം അല്ലെങ്കില്‍ അസാധാരണമായ രക്തസ്രാവം എന്നിവ മറ്റൊരു മുന്നറിയിപ്പാണ്. ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടത് പ്രധാനമാണ്.
ചർമത്തിലെ മാറ്റങ്ങള്‍
ചർമ്മത്തില്‍ മറുക് വലുതാവുകയോ രക്തം വരുകയോ ചെയ്യുന്നുണ്ടെങ്കില്‍ പരിശോധന നടത്തണം. വായില്‍ ഉണങ്ങാത്ത മുറിവുകളുണ്ടെങ്കില്‍ പരിശോധന നടത്തി പ്രശ്നകാരിയല്ലെന്ന് ഉറപ്പാക്കണം.
ഭക്ഷണം കഴിക്കുമ്പോള്‍ ബുദ്ധിമുട്ട്
ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, പരുക്കൻ ശബ്ദം, അല്ലെങ്കില്‍ തുടർച്ചയായ ദഹനക്കേട് തുടങ്ങിയ സ്ഥിരമായ ലക്ഷണങ്ങളും ചെറുതായി തള്ളിക്കളയരുത്.