കൽപ്പറ്റ: വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവും, കഞ്ചാവ് വിറ്റു സമ്പാദിച്ച പണവുമായി മദ്ധ്യവയസ്കൻ അറസ്റ്റിൽ. മേപ്പാടി, പഴയേടത്ത് വീട്ടിൽ ഫ്രാൻസിസ് (56) നെയാണ് തിങ്കളാഴ്‌ച രാത്രിയോടെ കൽപ്പറ്റ പോലീസ് പിടികൂടിയത്. കൽപ്പറ്റ ടൗണിൽ വെച്ചാണ് ഇയാളെ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് വിറ്റ് സമ്പാദിച്ച 18700 രൂപയും കസ്റ്റഡി യിലെടുത്തു. എസ്.ഐ അജിത് കുമാർ, എസ്.സി.പി.ഒ ബിനിൽ രാജ്, സി.പി.ഒ സുനിൽ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്