അപേക്ഷ ഇരട്ടിയായി: ആരെയും നിരാശരാക്കാതെ സബ്സിഡി നൽകുമെന്ന് കോഫീ ബോർഡ്‌

കാപ്പി കർഷകർക്കുള്ള കോഫീ ബോർഡ് സബ്സിഡിക്ക് അപേക്ഷകരുടെ ബാഹുല്യം. വയനാടിന് ആകെ അനുവദിച്ച 13.4 ‘കോടി രൂപയുടെ സബ്സിഡിക്കായി നേരെ ഇരട്ടി തുകക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. കർഷകരെ നിരാശരാക്കാതെ രണ്ട് ഘട്ടമായി സബ്സിഡി വിതരണം ചെയ്യാനാണ് കോഫീ ബോർഡിൻ്റെ നീക്കം.
ചരിത്രത്തിലാദ്യമായി വയനാട് ജില്ലയിലെ കാപ്പി കർഷകർക്ക് മാത്രമായി 13.4 കോടി രൂപയാണ് സബ്സിഡി പദ്ധതികൾക്കായി കോഫീ ബോർഡ് വകയിരുത്തിയത്. തുക ലാപ്സാകാതിരിക്കാൻ വിപുലമായ ബോധവൽക്കരണവും നടത്തി. ഒപ്പം ‘കാപ്പി വില വർദ്ധനവ് കൂടി ആയതോടെ കൂടുതൽ കർഷകർ കാപ്പികൃഷിയിലേക്ക് തിരിയാനാഗ്രഹിക്കുകയും പഴയ തോട്ടത്തിലെ പ്രായമായ ചെടികൾ വെട്ടിമാറ്റി പുതിയ ചെടികൾ വെച്ച് പിടിപ്പിക്കാനും നിലവിലുള്ള തോട്ടങ്ങൾക്ക് ജലസേചനത്തിനുമൊക്കെയായി കർഷകരെല്ലാം അപേക്ഷ നൽകി. ഇതോടെ 23 കോടി രൂപക്കുള്ള അപേക്ഷകളാണ് കോഫീ ബോർഡിൽ ലഭിച്ചത്.

ഇതോടെ ആരെയും നിരാശരാക്കാതെ ആദ്യ ഘട്ടത്തിൽ സെപ്റ്റംബർ 30 വരെ ആദ്യം അപേക്ഷ നൽകിയ ക്രമ പ്രകാരം ആദ്യ അപേക്ഷകർക്ക് ഈ വർഷവും ബാക്കി വരുന്ന അപേക്ഷകർക്ക് അടുത്ത സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിലും സബ്സിഡി നൽകാനാണ് കോഫീ ബോർഡ് ഒരുങ്ങുന്നതെന്ന് കോഫീ ബോർഡ് ജോയിൻ്റ് ഡയറക്ടർ ഡോ.എം.കറുത്തമണി പറഞ്ഞു.

കർഷകരെ കൂടാതെ കർഷക താൽപ്പര്യസംഘങ്ങൾ, എഫ്.പി.ഒ.കൾ എന്നിവർക്കും ഇത്തവണ സബ്സിഡിക്ക് അപേക്ഷ നൽകാൻ അവസരമുണ്ടായിരുന്നു. ഏതായാലും കോഫീ ബോർഡിൻ്റെ പുതിയ തീരുമാനം വയനാട്ടിലെ കാപ്പി കർഷകർക്ക് വലിയ ഗുണം ചെയ്യും.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.

മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ

തദ്ദേശ തെരഞ്ഞെടുപ്പ് 2025: റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കണമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത് എ.ഡി.എം കെ ദേവകി പറഞ്ഞു. റിട്ടേണിങ്

‘ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’; നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി മരുന്ന് നല്‍കരുതെന്ന് ആരോഗ്യ വകുപ്പ്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്നു നൽകാൻ പാടില്ല. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നാരോക്കടവ്, മൈലാടുംകുന്ന്, കാജ, പുളിഞ്ഞാല്‍, വെള്ളമുണ്ട റോഡ്, പി.കെ.കെ ബേക്കറി, ഇണ്ടേരിക്കുന്ന്, വാളേരി പ്രദേശങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.

മുട്ടില്‍:- മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി . പലസ്തീന്‍ ജനതയോട് എന്നും അനുകൂല നിലപാട് സ്വീകരിച്ച രാഷ്ട്രിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും അവിടുത്തെ ജനങ്ങള്‍ക്ക്

ശുഭയാത്ര പദ്ധതിയില്‍ 41 പേര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയര്‍

ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുഭയാത്രാ പദ്ധതിയിലൂടെ 41 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയറുകള്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.