അഖിൽ മാരാരുടെ നമ്പർ ജോജു ജോർജ് ബ്ലോക്ക് ചെയ്തത് എന്തിന്? യഥാർത്ഥ സത്യം പുറത്ത്

നടന്‍ ജോജു ജോർജുമായി വളരെ അടുത്ത സുഹൃദ് ബന്ധം വെച്ച്‌ പുലർത്തിയിരുന്ന വ്യക്തിയായിരുന്നു സംവിധായകനും ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവുമായ അഖില്‍ മാരാർ.

അദ്ദേഹം സംവിധാനം ചെയ്ത ഒരു ‘താത്വിക അവലോകനം’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ജോജുവായിരുന്നു. എന്നാല്‍ ഇരുവർക്കും ഇടയില്‍ അടുത്തിടെ ഒരു ചെറിയ പിണക്കം രൂപപ്പെടുകയുണ്ടായി.

തന്റെ ഫോണ്‍ നമ്ബർ ജോജു ബ്ലോക്ക് ചെയ്തുവെന്ന് അഖില്‍ മാരാർ തന്നെ പറഞ്ഞതോടെയാണ് ഈ വിവരം പുറത്ത് വന്നത്. ജോജു ആദ്യമായി സംവിധാനം ചെയ്ത ‘പണി’ എന്ന ചിത്രത്തിനെതിരെ ഗവേഷക വിദ്യാർത്ഥിയായ ആദർശ് വിമർശനം ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനവുമായി അഖില്‍ മാരാർ രംഗത്ത് വന്നിരുന്നു. ഈ സമയത്താണ് ‘താന്‍ ജോജു ജോർജിന്റെ വക്കാലത്ത് എടുത്തുകൊണ്ടല്ല സംസാരിക്കുന്നതെന്നും അദ്ദേഹം എന്തോ കാരണത്താല്‍ കഴിഞ്ഞ മൂന്ന് മാസമായി എന്റെ നമ്ബർ ബ്ലോക്ക് ചെയ്തിരിക്കുകയാണ്’ എന്നും അഖില്‍ മാരാർ പറഞ്ഞത്.

ആ വിഷയത്തിന് ശേഷം ജോജു ബ്ലോക്ക് മാറ്റുകയും തനിക്ക് മെസേജ് അയക്കുകയും ചെയ്തുവെന്നാണ് ‘ചോദ്യംശരിയല്ല’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അഖില്‍ മാരാർ പറയുന്നത്. ‘ ആ പ്രശ്നം കഴിഞ്ഞതിന് ശേഷം മിനിയാന്ന് എനിക്ക് മെസേജ് അയച്ചു. അപ്പോള്‍ ഞാന്‍ ചോദിച്ചു. നമ്മള്‍ തമ്മില്‍ വലിയ അടുപ്പത്തിലൊക്കെ ആയിരുന്നല്ലോ? പെട്ടെന്ന് ഒരു ദിവസം ഞാന്‍ അയക്കുന്ന മെസെജൊന്നും റീഡ് ആകുന്നില്ല. സിനിമയുടെ 80 ശതമാനത്തോളം എന്നെ കാണിക്കുകയും ചെയ്തതാണല്ലോ എന്ന് ഞാനും പറഞ്ഞു’ അഖില്‍ മാരാർ പറയുന്നു.

‘നീ ഒരുപാട് വളർന്നു, അതുകൊണ്ട് നിന്നെ നിന്റെ വഴിക്ക് വിട്ടേക്കാം എന്ന് ഞാന്‍ വിചാരിച്ചു. അതൊന്നും കാര്യമില്ലെടാ, പോട്ടഡാ’ എന്നായിരുന്നു പുള്ളിയുടെ മറുപടി. അതൊക്കെ അദ്ദേഹത്തിന് പെട്ടെന്ന് തോന്നുന്നതാണ്. കുറേ കാര്യങ്ങള്‍ക്കൊക്കെ ആ സമയത്ത് പുള്ളി എന്നെ വിളിച്ചിരുന്നു. അപ്പോള്‍ പലപ്പോഴും ഞാന്‍ അവൈലബിള്‍ അല്ല. പണ്ടൊക്കെ ഞാന്‍ അവൈലബിളായിരുന്നു. എനിക്കും തിരക്കും കാര്യങ്ങളൊക്കെയുണ്ടെന്ന് പുള്ളിയും വിചാരിച്ച്‌ കാണും.

‘ജോജു ചേട്ടാ.. എന്ത് ആവശ്യങ്ങള്‍ക്കും എന്നെ വിളിക്കണം. ഏത് ആവശ്യമാണെങ്കിലും ഞാന്‍ കൂടെ വരും’ എന്നുള്ള മെസേജാണ് ഞാന്‍ അവസാനമായി അയക്കുന്നത്. അതാണ് റീഡ് ചെയ്യാതെ കിടക്കുന്നത്. ആ മെസേജ് ഞാന്‍ വീണ്ടും എടുത്ത് കൊടുത്തു. ഞാന്‍ ആ വിഷയത്തില്‍ സംസാരിച്ചത് നിങ്ങള്‍ക്ക് വേണ്ടിയല്ല, സിനിമക്ക് വേണ്ടിയാണെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ എന്നെ സ്നേഹിക്കുന്ന ഒരു സുഹൃത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഞാന്‍ ചെയ്യും. പിന്നെ ശരിയും കൂടെ അവരുടെ ഭാഗത്താണെങ്കില്‍ കോണ്‍ഫിഡന്റായി സംസാരിക്കുമെന്നും അഖില്‍ മാരാർ കൂട്ടിച്ചേർക്കുന്നു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.

മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ

തദ്ദേശ തെരഞ്ഞെടുപ്പ് 2025: റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കണമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത് എ.ഡി.എം കെ ദേവകി പറഞ്ഞു. റിട്ടേണിങ്

‘ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’; നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി മരുന്ന് നല്‍കരുതെന്ന് ആരോഗ്യ വകുപ്പ്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്നു നൽകാൻ പാടില്ല. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നാരോക്കടവ്, മൈലാടുംകുന്ന്, കാജ, പുളിഞ്ഞാല്‍, വെള്ളമുണ്ട റോഡ്, പി.കെ.കെ ബേക്കറി, ഇണ്ടേരിക്കുന്ന്, വാളേരി പ്രദേശങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.

മുട്ടില്‍:- മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി . പലസ്തീന്‍ ജനതയോട് എന്നും അനുകൂല നിലപാട് സ്വീകരിച്ച രാഷ്ട്രിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും അവിടുത്തെ ജനങ്ങള്‍ക്ക്

ശുഭയാത്ര പദ്ധതിയില്‍ 41 പേര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയര്‍

ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുഭയാത്രാ പദ്ധതിയിലൂടെ 41 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയറുകള്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.