ഓട്ട വീണ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

അടിവസ്ത്രങ്ങള്‍ നശിക്കുന്നതിനു പിന്നില്‍

പല കാരണങ്ങള്‍ കൊണ്ടാണ് അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത്. അമിതമായിട്ടുള്ള ഉരസല്‍, വജൈനല്‍ സ്രവം അമിതമായി ആകുന്നത്, മൂത്രത്തിന്റെ അംശം അടിവസ്ത്രത്തില്‍ ആകുന്നത് എന്നിവ അടിവസ്ത്രങ്ങള്‍ വേഗത്തില്‍ നശിക്കുന്നതിനും, അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നതിനും കാരണമാകുന്നു. ഇവ കൂടാതെ, അമിതമായി വിയര്‍പ്പ് അടിയുന്നതും, ബാക്ടീരിയ മൂലവും അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നതിന് കാരണമാകുന്നു.

ആരോഗ്യ വശം

ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയും ബാധിക്കുന്നു. അതിനാല്‍, പഴകിയ അടിവസ്ത്രങ്ങള്‍ പരമാവധി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അടിവസ്ത്രങ്ങളില്‍ ദ്വാരങ്ങള്‍ ഇല്ലെങ്കിലും, 6 മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

എത്ര നാൾ ഉപയോഗിക്കാം

അടിവസ്ത്രങ്ങള്‍ പരമാവധി 4 അല്ലെങ്കില്‍ 6 മാസം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. അതിനുശേഷം പുതിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കേണ്ടത് വളരെ അനിവാര്യമാണ്. കാരണം, അടിവസ്ത്രങ്ങളില്‍ നമ്മുടെ ശരീരത്തില്‍ നിന്നുള്ള വിയര്‍പ്പിന്റെ അംശവും, ഡിസ്ചാര്‍ജിന്റെ അംശവും, അതുപോലെ, ബാക്ടീരിയകളും അമിതമായിരിക്കും. ദീര്‍ഘകാലം ഉപയോഗിക്കുമ്ബോള്‍ ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ പരമാവധി 6 മാസത്തിനുശേഷം അടിവസ്ത്രങ്ങള്‍ പുതിയത് വാങ്ങി ഉപയോഗിക്കുക.

നിലവില്‍ കീറിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ 60 ഡിഗ്രി ചൂടുള്ള വെള്ളത്തില്‍ അടിവസ്ത്രങ്ങള്‍ കഴുകിയതിന് ശേഷം വെയിലത്തിട്ട് ഉണക്കി എടുക്കണം. എന്നാല്‍ മാത്രമേ, ഇതില്‍ നിന്നും അണുക്കള്‍ കൃത്യമായി നീക്കം ചെയ്യപ്പെടുകയുള്ളൂ. അതുപോലെ, ബാത്ത്‌റൂമില്‍ അടിവസ്ത്രങ്ങള്‍ അലക്കിയിടാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം, ബാത്ത്‌റൂമിലെ അണുക്കള്‍ അടിവസ്ത്രത്തില്‍ കയറാന്‍ സാധ്യത കൂടുതല്‍. നല്ല വെയിലത്ത് അടിവസ്ത്രങ്ങള്‍ ഉണക്കമം. നനഞ്ഞ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അതുപോലെ, ശരിയായ രീതിയിലുള്ള അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ വിയർപ്പ് തങ്ങിയുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും. ഇത്രയും കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ വളരെയധികം നിങ്ങളെ സഹായിക്കും.

താത്പര്യപത്രം ക്ഷണിച്ചു.

നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ റെയിഞ്ച് പരിധിയിലെ നഗരവനം പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാത, ഇരിപ്പിടം, പ്രവേശന കവാടം, സംരക്ഷണ വേലി,

നവോദയയില്‍ അധ്യാപക ഒഴിവ്

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ട്രെയിന്‍ഡ് ഗ്രാജ്യുവേറ്റ് ടീച്ചര്‍ സോഷ്യല്‍ സയന്‍സ് വിഭാഗത്തിലേക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബി.എ ഹിസ്റ്ററി/ജ്യോഗ്രഫി അല്ലെങ്കില്‍ ബി.എ ഹിസ്റ്ററി ഇന്‍-ജ്യോഗ്രഫി/ഇക്കണോമിക്‌സ്/പൊളിറ്റിക്കല്‍ സയന്‍സ് അല്ലെങ്കില്‍ ബി.എ ജ്യോഗ്രഫി, ഹിസ്റ്ററി/ഇക്കണോമിക്‌സ്/പൊളിറ്റിക്കല്‍ സയന്‍സ്,

കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം

വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍, സ്‌കില്‍ പരിശീലനം നടത്തുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

പച്ചക്കറി തൈ വിതരണത്തിന് അപേക്ഷിക്കാം

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര പച്ചക്കറി വികസനം- പച്ചക്കറി തൈ വിതരണം പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം വാര്‍ഡ് മെമ്പര്‍മാരില്‍ നിന്നും പടിഞ്ഞാറത്തറ കൃഷി ഭവനില്‍ നിന്നും ലഭിക്കും. അപേക്ഷകര്‍

പുഷ്പ മേളയ്ക്ക് മികച്ച സ്വീകാര്യത; പൂപ്പൊലിക്ക് ഇതുവരെയെത്തിയത് 75,000 സന്ദര്‍ശകര്‍

വയനാടിന്റെ പുഷ്പോത്സവമായ പൂപ്പൊലിക്ക് മികച്ച സ്വീകാര്യത. ജനുവരി ഒന്നിന് ആരംഭിച്ച പൂപ്പൊലി ആറ് ദിവസം പിന്നിടുമ്പോള്‍ 75,000 ത്തിലധികം പേരാണ് ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി എത്തിച്ചേര്‍ന്നത്. പൂപ്പൊലിയ്‌ക്കെത്തിയ സന്ദര്‍ശകര്‍ മികച്ച അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്. മുതിര്‍ന്നവര്‍ക്ക്

മൂന്നാം മത്സരത്തിലും സിറ്റിക്ക് സമനിലകുരുക്ക്; യുണൈറ്റഡിനെ പിടിച്ചുകെട്ടി ബേൺലി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായി മൂന്നാം മത്സരത്തിലും സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി. ബ്രൈറ്റണെതിരെയുള്ള മത്സരം 1-1ന് അവസാനിക്കുകയായിരുന്നു. സണ്ടർലാൻഡ്, ചെൽസി എന്നീ ടീമുകൾക്കെതിരെ കഴിഞ്ഞ രണ്ട് മത്സരത്തിലും സിറ്റി സമനില വഴങ്ങിയിരുന്നു. 41ാം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.