തേറ്റമല:തേറ്റമല ഗവ. ഹൈസ്കൂളിൽ പ്രീ-പ്രൈമറി കലോത്സവം ‘വർണ്ണോത്സവം 24 ‘സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡൻ്റ് റിയാസ് മേമന അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മനോജ് മാത്യു, എം.പി.ടി എ പ്രസിഡണ്ട് ഫൗസിയ , പി.കെ ഉസ്മാൻ, ലത്തീഫ് തട്ടായി, ഇബ്രാഹീം കേളോത്ത്, ഡെസി എം വി , ഷിബിന എം.പി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത് മെമ്പർക്കുള്ള മഹാത്മജി പുരസ്കാരം നേടിയ കെ.വിജയനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് പ്രീ-പ്രൈമറി കുട്ടികളുടെ വർണ്ണശഭളമായ കലാപരിപാടികളും നടന്നു.

താത്പര്യപത്രം ക്ഷണിച്ചു.
നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ റെയിഞ്ച് പരിധിയിലെ നഗരവനം പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാത, ഇരിപ്പിടം, പ്രവേശന കവാടം, സംരക്ഷണ വേലി,







