ടെസ്റ്റ് പാസ്സായാല്‍ ഉടൻ ഡിജിറ്റല്‍ ലൈസൻസ് ഡൗണ്‍ലോഡ് ചെയ്യാം

തിരുവനന്തപുരം:
ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായാല്‍ അന്നു തന്നെ ഡിജിറ്റല്‍ ലൈസൻസ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. പോലീസായാലും എംവിഡി ആയാലും ചോദിച്ചാല്‍ ഫോണിലെ ഡിജിറ്റല്‍ ലൈസൻസ് കാണിച്ച്‌ കൊടുത്താല്‍ മതി. പ്രിന്‍റഡ് ലൈസൻസിനായി നിർബന്ധിക്കരുതെന്ന് ഇന്ത്യയുടെ മോട്ടോർ വെഹിക്കിള്‍ ആക്ടില്‍ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ ഡിജിറ്റല്‍ ലൈസൻസ് ഏർപ്പെടുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ഡിജിറ്റല്‍ ലൈസൻസിന് 200 രൂപ സർവീസ് ചാർജ് ഏർപ്പെടുത്തിയെന്ന വ്യാജ പ്രചാരണം അടുത്ത കാലത്തുണ്ടായി. അങ്ങനെയൊരു ദ്രോഹം സർക്കാർ ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. പ്രിന്‍റഡ് ലൈസൻസ് വേണ്ടവരാണ് പോസ്റ്റല്‍ ചാർജ് ഉള്‍പ്പെടെ അടയ്ക്കേണ്ടത്. അതിന്‍റെ ആവശ്യം വരുന്നില്ലെന്നും വേണമെങ്കില്‍ ലൈസൻസ് സ്വയം പ്രിന്‍റെടുത്ത് സൂക്ഷിക്കാമെന്നും മന്ത്രി വിശദീകരിച്ചു. ക്യുആർ കോഡ് വ്യക്തമായിരിക്കണം എന്നേയുള്ളൂ. ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായിട്ടും ലൈസൻസ് കിട്ടാൻ വൈകുന്നുവെന്ന പരാതി പല തവണ കേട്ടെന്നും അതുകൊണ്ടാണ് ലൈസൻസ് ഡിജിറ്റലാക്കിയതെന്നും ഗണേഷ് കുമാർ പറഞ്ഞു. അടുത്ത ഘട്ടമായി ആർസി ബുക്കും ഡിജിറ്റലാക്കുമെന്ന് മന്ത്രി അറിയിച്ചു. പരിവാഹൻ സൈറ്റില്‍ നിന്ന് എങ്ങനെയാണ് ഡിജിറ്റല്‍ ലൈസൻസ് ഡൗണ്‍ലോഡ് ചെയ്യുന്നതെന്ന് വീഡിയോയും മന്ത്രി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.

കോഴിയിറച്ചിക്ക് ‘തീ’ വില, പക്ഷിപ്പനി ഭീഷണി വേറെ; പുതുവത്സരത്തലേന്ന് കേരളത്തിൽ റെക്കോർഡ് വിൽപ്പന, ഒറ്റ ദിവസം വിറ്റത് 32 ലക്ഷം കിലോ

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുകയാണ്. 250 രൂപയിലധികമാണ് 1 കിലോ കോഴിയിറച്ചി ലഭിക്കാൻ കേരളത്തിൽ നൽകേണ്ടി വരുന്നത്. രണ്ടാഴ്ച മുമ്പ് കോഴിക്കോട് ബ്രോയിലര്‍ കോഴിയിറച്ചിക്ക് കിലോയ്ക്ക് 200 രൂപ ആയിരുന്നു വില. അതോടൊപ്പം, സംസ്ഥാനത്തെ

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു; ശനിയാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായും

KSRTC റെക്കോർഡ് വരുമാനം നാഴികക്കല്ല്; കാരണങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിജയത്തിന് പിന്നിൽ കൃത്യമായ ചില കാരണങ്ങളുണ്ടെന്നും അവ വ്യക്തമാക്കിക്കൊണ്ടുമാണ് കുറിപ്പ്. ജനുവരി 5ന് കെഎസ്ആർടിസി

ഒടുവിൽ തീരുമാനമായി; ISL ഫെബ്രുവരി 14 ന് ആരംഭിക്കും; പ്രഖ്യാപിച്ച് കായികമന്ത്രി

ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ഐ എസ് എൽ പുതിയ സീസണിന്റെ തിയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 14 മുതലാണ് പുതിയ സീസൺ തുടങ്ങുക. സർക്കാരും എഐഎഫ്എഫും 14 ക്ലബ്ബുകളുടെയും പ്രതിനിധികളും ചേർന്ന് നടത്തിയ

വാഹന ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ ശുചിത്വമിഷന്‍ ഓഫീസ് ആവശ്യത്തിന് ഒരു വര്‍ഷത്തേക്ക് വാടകക്ക് കാര്‍ നല്‍കാന്‍ താത്പര്യമുള്ള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 13 ന് വൈകിട്ട് നാലിനകം ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ ലഭിക്കണം.

ഇ-ലേലം

വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയില്‍ തേക്ക്, വീട്ടി, മറ്റിനം തടികള്‍, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ജനുവരി 12 ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.