ആലപ്പുഴയിൽ നടന്ന സംസ്ഥാനശാസ്ത്രമേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗം പ്രവർത്തിപരിചയമേളയിൽ തരിയോട് നിർമല ഹൈസ്കൂൾ 63 പോയിന്റുകളോടെ ഒന്നാംസ്ഥാനം കരസ്ഥമാക്കി. 12 കുട്ടികളാണ് പ്രവർത്തിപരിചയമേളയിൽ പങ്കെടുത്തത്.. മെബിൻ ആന്റണി ഡിസില്‍വ, എൽസ മരിയ പോൾ, നന്ദന എസ് ദേവൻ എന്നിവർ എ ഗ്രേഡും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫെലിക്സ് അഗസ്റ്റിന്‍, ഫാത്തിമത്തുല്‍ ആദില കെ സി, ജോഹാന്‍ ടോം ജോബി, അംന ഷെറിന്‍, ഗൌരി ലക്ഷ്മി കെ പി, ദിയ ആന്‍ മേരി, അഷിന്‍ നിഹാല്‍ ഇ എ, ജിയ മരിയ ജോയ്, വൈഗ ദാസ് എന്നിവര്‍ക്ക് എ ഗ്രേഡ് ലഭിച്ചു. കഴിഞ്ഞ വർഷത്തെ സംസ്ഥാന പ്രവർത്തിപരിചയ മേളയിൽ മൂന്നാം സ്ഥാനമാണ് സ്കൂളിന് ഉണ്ടായിരുന്നത്. ഗണിതശാസ്ത്രമേളയിൽ പങ്കെടുത്ത ഡാരിന്‍ ജോണ്‍ ബിനോജ്, എയ്ഞ്ചല്‍ മരിയ ബിനു എന്നീ വിദ്യാർത്ഥികൾ എ ഗ്രേഡ് കരസ്ഥമാക്കുകയുണ്ടായി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും നേതൃത്വം നൽകിയ അമ്പിളി , അനുജോഷ് എന്നീ അധ്യാപകരേയും മാനേജർ ഫാ.തോമസ് പ്ലാശനാൽ, പിടിഎ പ്രസിഡണ്ട് ഡെൻസി ജോൺ, എം പി ടി എ പ്രസിഡണ്ട് ദിവ്യ പ്രതീഷ്, ഹെഡ്മാസ്റ്റർ ജോബി മാനുവൽ എന്നിവർ അഭിനന്ദിച്ചു.

ആർസി ബുക്ക് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഇനി പുകപരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല
വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഇനി പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ഇതുസംബന്ധിച്ച് പുകപരിശോധനകേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ നിര്‍ദേശം ലഭിച്ചു. തിങ്കളാഴ്ച മൂന്നുമുതല്‍ ഒടിപി സംവിധാനം നിലവില്‍ വന്നു. വാഹന







