പുൽപ്പള്ളി: കഞ്ചാവുമായി യുവാവ് പിടിയിൽ. കൽപ്പറ്റ, റാട്ടക്കൊല്ലി മംഗലത്ത് വീട്ടിൽ ബിൻഷാദ് (24) നെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പെരിക്കല്ലൂർ കടവിൽ നടത്തിയ പരിശോ ധനയിലാണ് 35 ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലാകുന്നത്. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എസ്.ഐ കെ.സുകുമാരൻ, എസ്.സി.പി.ഒ ദിവാകരൻ, സി.പി.ഒ പ്രസാദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം