പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ കുട്ടികൾക്കായി യോഗ ക്ലാസ് ആരംഭിച്ചു .എല്ലാ വെള്ളിയാഴ്ചയും ആണ് യോഗ പരിശീലനം നടക്കുന്നത്. വയനാട് ജില്ല ഹോമിയോ ഹോസ്പിറ്റലിലെ യോഗ ട്രെയിനറായ അക്ഷയ KC ആണ് പരിശീലനം നൽകുന്നത്. ജെ ആർ സി കോഡിനേറ്റർമാരായ നിഷ M, ലൈസ Jഎന്നിവർ പങ്കെടുത്തു.

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ