വീട്ടിലെ വൈ ഫൈ എവിടെയിരുന്നും ഉപയോഗിക്കാം

വീട്ടിലെ വൈ-ഫൈ കണക്ഷന്‍ രാജ്യത്ത് എവിടെ പോയാലും ഉപയോഗിക്കാന്‍ കഴിയുന്ന ‘നാഷണല്‍ വൈ-ഫൈ റോമിംഗ്’ സര്‍വീസ് പൊതുമേഖല ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളായ ബിഎസ്‌എന്‍എല്‍ ആരംഭിച്ചു. ഈ പദ്ധതി പ്രകാരം വീട്ടിലെ ബിഎസ്‌എന്‍എല്‍ ഫ്ത്ത് (ഫൈബര്‍-ടു-ദി-ഹോം) കണക്ഷന്‍ ഉപയോഗിച്ച്‌ രാജ്യത്ത് എവിടെ വച്ചും അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും. നിങ്ങളൊരു ബിഎസ്‌എന്‍എല്‍ എഫ്ടിടിഎച്ച്‌ ഉപഭോക്താവാണെങ്കില്‍ റൂട്ടര്‍ സ്ഥാപിച്ചിട്ടുള്ള നിശ്ചിത ലൊക്കേഷനില്‍ മാത്രമേ നിലവില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ. വീട്ടിലാണ് എഫ്ടിടിഎച്ച്‌ കണക്ഷന്‍ എടുത്തിട്ടുള്ളതെങ്കില്‍ വീട് വിട്ടിറങ്ങിയാല്‍ ഈ വൈ-ഫൈ കണക്ഷന്‍ ഉപയോഗിക്കാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. എന്നാല്‍ ബിഎസ്‌എന്‍എല്ലിന്റെ നാഷണല്‍ വൈ-ഫൈ റോമിംഗ് സര്‍വീസ് പ്രകാരം വീട്ടിലെ വൈ-ഫൈ കണക്ഷന്‍ ഉപയോഗിച്ച്‌ തന്നെ അതിവേഗ ഇന്റര്‍നെറ്റ് ഇന്ത്യയിലെവിടെയും ഉപയോഗിക്കാം. എങ്ങനെയാണ് വീട്ടിലെ വൈഫൈ കണക്ഷന്‍ മറ്റൊരിടത്തിരുന്ന് ഉപയോഗിക്കാന്‍ കഴിയുക എന്ന് നോക്കാം. ബിഎസ്‌എന്‍എല്ലിന്റെ നാഷണല്‍ വൈ-ഫൈ റോമിംഗ് ലഭിക്കാന്‍ നിങ്ങള്‍ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാന്‍ ശ്രമിക്കുന്ന സ്ഥലത്തും ബിഎസ്‌എന്‍എല്ലിന്റെ വൈഫൈ കണക്ഷന്‍ ഉണ്ടായാല്‍ മതി. നിങ്ങളൊരു റെയില്‍വേ സ്റ്റേഷനിലാണെങ്കില്‍ അവിടുത്തെ വൈഫൈയുമായി വീട്ടിലെ വൈഫൈ കണക്ഷനെ ബന്ധിപ്പിച്ചാണ് ഫോണില്‍ ഇന്റര്‍നെറ്റ് ലഭ്യമാവുക. റെയില്‍വേ സ്റ്റേഷനുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങള്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെ ഇങ്ങനെ ബിഎസ്‌എന്‍എല്ലിന്റെ അതിവേഗ ഇന്റര്‍നെറ്റ് ഇങ്ങനെ ഉപയോഗിക്കാം. ബിഎസ്‌എന്‍എല്ലിന്റെ നാഷണല്‍ വൈ-ഫൈ റോമിംഗ് സര്‍വീസ് ലഭിക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. നാഷണല്‍ വൈ-ഫൈ റോമിംഗ് നിലവിലെ നിങ്ങളുടെ ബിഎസ്‌എന്‍എല്‍ എഫ്ടിടിഎച്ച്‌ കണക്ഷനില്‍ ലഭ്യമാണ്. നാഷണല്‍ വൈ-ഫൈ റോമിംഗ് ലഭിക്കാന്‍ പുതിയ കണക്ഷന്‍ എടുക്കണമെന്നില്ല. ലിങ്കില്‍ ക്ലിക്ക് ചെയ്ത് എഫ്ടിടിഎച്ച്‌ നമ്പറും കണക്ഷന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും കോഡും നല്‍കിയാണ് ബിഎസ്‌എന്‍എല്‍ വൈ-ഫൈ റോമിംഗിനായി അപേക്ഷിക്കേണ്ടത്.

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.