മുണ്ടക്കുറ്റി തിരുവങ്ങാടൻ വീട്ടിൽ അബാസ് – ഷഹാന ദമ്പതികളുടെ മകൻ മുഹമ്മദ് അയാന്റെ വയറ്റിലാണ് ചികിത്സ ഉപകരണമുള്ളത്.
മകന്റെ ദന്ത ചികിത്സക്കായാണ് ഇവർ പടിഞ്ഞാറത്തറയിലെ ഡെന്റൽ ക്ലിനിക്കിൽ എത്തിയത്.ചികിത്സക്കിടെ ഉപകരണം പൊട്ടുകയും, ഒരു ഭാഗം വായിലൂടെ കുട്ടിയുടെ ശരീരത്തിന്റെ ഉള്ളിലേക്ക് പോവുകയുമായിരുന്നു, ഇക്കാര്യം ഡോക്ടറെ അറിയിച്ചപ്പോൾ ഡോക്ടർ ദേഷ്യപ്പെടുകയാണ് ഉണ്ടായത്. കുട്ടി അവശനിലയിൽ ആയ തൊടെ ആശുപത്രിയിൽ കൊണ്ട് പോകണം എന്ന് ആവശ്യപ്പെട്ടപ്പോൾ ഡോക്ടർ എക്സ് റേ എടുക്കാൻ എഴുതി നൽകുകയും, ഇത് പ്രകാരം പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ ആശുപത്രയിൽ എത്തി എക്സ്സ്റേ എടുത്തപ്പോൾ കുട്ടിയുടെ വയറ്റിൽ സിറിഞ്ചിനോട് ചേർന്ന ഉപകരണം കണ്ടെത്തുകയും, ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. ഈ വിവരങ്ങൾ ധരിപ്പിക്കാനായി ദന്തൽ ക്ളിനിക്കിലെത്തിയപ്പോൾ ഡോക്ടർ ദേഷ്യപ്പെടുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി അയാന്റെ പിതാവ് അബ്ബാസ് പറഞ്ഞു. ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ മാനന്തവാടി പോലീസിൽ പരാതി നൽകി. അതെ സമയം ചികിത്സക്കിടെ ബർ എന്ന ഉപകരണം കുട്ടിയുടെ വായിലേക്ക് വീണത് ശ്രദ്ധയിൽ പ്പെട്ട ഉടനെ പുറത്തെക്കെടുക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ മാതാവ് കുട്ടി ശക്തിയായി കുലുക്കിയ തൊടെയാണ് ഉപകരണം ശരീരത്തിന്റെ ഉള്ളിലേക്ക് പോയതെന്നും തുടർ ചികിത്സക്കുള്ള സൗകര്യം ഒരുക്കിയിരുന്നതായും, ക്ലിനിക്ക് ഉടമ ഡോ: ഹാഷിം അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്