പനമരം : ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ മുൻവശത്തുള്ള സ്ട്രീറ്റ് ലൈറ്റ് പ്രവർത്തനരഹിതമായി. ഇതുകാരണം ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്ന രോഗികൾക്ക് ആവിശ്യമായ ഭക്ഷണവും, മരുന്നുകളും പുറത്തുപോയി വാങ്ങാൻ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കൂടാതെ തെരുവുനായ്ക്കൾ കാരണം പ്രദേശവാസികളും രോഗികളും വലയുകയാണ്. ഇതിന് ഒരു ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് പ്രദേശവാസികളും ഹോസ്പിറ്റൽ ജീവനക്കാരും ആവിശ്യപ്പെട്ടു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







