ചുണ്ടേൽ: ചുണ്ടേൽ ആർസിഎച്ച്എസിഎസിൽ വെച്ച് നടന്ന വൈത്തിരി ഉപജില്ലാ സ്കൂൾ കലാമേളയിൽ വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്‌കൂൾ പിണങ്ങോടിന് മിന്നും വിജയം. ഹൈസ്‌കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും സ്‌കൂൾ ഒന്നാം സ്ഥാനത്തെത്തി. ഹൈസ്‌കൂൾ വിഭാഗത്തിൽ 162 പോയിൻ്റും ഹയർസെക്കൻഡറി വിഭാഗത്തിൽ 148 പോ യിന്റും ആണ് നേടിയത്. വിജയികളെ സ്‌കൂൾ പിടിഎ, സ്റ്റാഫ് എന്നിവർ അനുമോദിച്ചു

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







