മാനന്തവാടി:ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃശ്ശിലേരി അണക്കെട്ടിന് സമീപം താമസിക്കുന്ന ചിറത്തലയ്ക്കൽ റെജിയുടെയും ജിജിയുടേയും മകൻ ജിതിൻ സി.ആർ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ ഒണ്ടയങ്ങാടി 54 ൽ വെച്ചായിരുന്നു അപകടം. ആതിരയാണ് ജിതിന്റെ ഭാര്യ. ഇവർ വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ്.
മകൻ: റയാൻ. സഹോദരി: ജിൽന. സംസ്കാരം നാളെ തൃശ്ശിലേരി സെൻറ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്