ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി ഇഖ്റ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ അമ്പലവയൽ ട്രൈബൽ ഹോസ്റ്റലിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി .എഫ്. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് വത്സ ജോയി അധ്യക്ഷത വഹിച്ചു .ഇഖ്‌റ ഹോസ്പിറ്റൽ പി ആർ ഒ നവാസ് ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു.ബബിത, ജയന്തി, ബിന്ദു എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ







