കൽപ്പറ്റ :ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന സേവാ ഭാരത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന 1500 പേർക്ക് 2800 രൂപ വിലവരുന്ന വീട്ടുസാധനങ്ങൾ വിതരണം ചെയ്തു. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് സംഘടന സാധനങ്ങൾ വിതരണം ചെയ്യുന്നത് .
സേവ ഭാരത് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ സാം ആർതർ, ഡയറക്ടർ ഓഫ് മിനിസ്ട്രി ഡോക്ടർ പ്രഭുദാസ് ,ഏരിയ മാനേജർ Rev ജസ്റ്റിൻ മണി, സേവാഭാരത് കേരള സ്റ്റേറ്റ് കോഡിനേറ്റർ ഷിജു റോബിൻസൺ ,സീനിയർ ഡിസ്ട്രിക് കോഡിനേറ്റേഴ്സ് ബിനീഷ് കുമാർ ,പ്രവീൺ രാജ് ,മഹേഷ് ,ജബൽ രാജ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
കഴിഞ്ഞ കോവിഡ് കാല ഉൾപ്പെടെ ഇന്ത്യ മുഴുവൻ കോടിക്കണക്കിന് സഹായങ്ങൾ നൽകി ഈ സംഘടന ഇന്ന് ജനങ്ങൾക്ക് വലിയ ആശ്വാസമായി കൊണ്ടിരിക്കുന്നു.45 ലക്ഷം രൂപയിൽ അധികം സഹായങ്ങളാണ് സംഘടന ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്ക് നൽകിയത്.

ലയണല് മെസി ഡിസംബറില് ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്ശിക്കും
കൊല്ക്കത്ത: അര്ജന്റീന ഫുട്ബോള് ടീം നായകന് ലിയോണല് മെസി ഡിസംബറില് ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന് അര്ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്ത്താ ഏജന്സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര് 12ന്