വരയാൽ: വരയാൽ കാപ്പാട്ടുമലയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ്
റോഡരികിൽ നിന്നും തെന്നിമാറി അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെ വരയാൽ എസ് എൻ എം എൽ സ്കൂൾ വിദ്യാർത്ഥി കൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഇലക്ട്രിക് പോസ്റ്റുൾക്ക് സമീപത്ത് കൂടെ തോട്ടത്തിലേക്ക് കയറി കവുങ്ങിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ 15 വിദ്യാർത്ഥികൾക്കും, 3 മുതിർന്നവർക്കും പരിക്കേറ്റു.ഇവരെ മാനന്തവാടി മെഡിക്കൽ കോളേ ജിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല.

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്നിക്കൽ ഹൈസ്കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







