കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില് പട്ടികജാതി പ്രൊമോട്ടറെ നിശ്ചിത കാലയളിലേയ്ക്ക് താല്ക്കാലികമായി നിയമിക്കുന്നതിന് വാക്ക് ഇന് ഇന്റര്വ്യൂ നടത്തും 18 നും 40 മിടയില് പ്രായമുള്ള പ്ലസ് ടുതത്തുല്യ യോഗ്യതയുള്ള കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില് സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗക്കാര്ക്ക് പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവര് ജാതി. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകള് സഹിതം ഡിസംബര് മൂന്നിന് ഉച്ചയ്ക്ക്് 2 ന്് കല്പ്പറ്റ സിവില് സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി ഓഫീസില് ഹാജരാകണം.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







