വയനാട് ജില്ലയില്‍ 2024-26 വര്‍ഷത്തേയ്ക്കുള്ള ഡി.എല്‍.എഡ് സ്വാശ്രയ മെറിറ്റ് സയന്‍സ് വിഭാഗത്തില്‍ നിലവിലുള്ള 6 ഒഴിവുകളിലേക്ക് നവംബര്‍ 30 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. മാര്‍ ബസേലിയസ് ടി.ടി.ഐ ബത്തേരി -1, സെന്റ് ജോര്‍ജ് പുല്‍പള്ളി – 2, സി.കെ.ആര്‍.എം പുല്‍പള്ളി – 3 എന്നിങ്ങനെയാണ് ഒഴിവുകള്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍എത്തണം

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







