സംരംഭകർക്ക് പുതിയ ദിശാബോധം നൽകി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുംമന്ദം: പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുവേണ്ടിയും നിലവിലുള്ളവ വിപുലപ്പെടുത്തുന്നതിന് വേണ്ടിയും വിവിധ സംരംഭങ്ങളുടെ സാധ്യതകൾ, വായ്പ സൗകര്യങ്ങൾ, സബ്സിഡി സ്കീമുകൾ, വിപണന സാധ്യതകൾ തുടങ്ങിയ മേഖലകളിൽ കൃത്യമായ ദിശാബോധം നൽകുന്നതിനുവേണ്ടിയും വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ഷീബ മുല്ലപ്പള്ളി പദ്ധതി വിശദീകരണം നടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ വ്യവസായ വകുപ്പ് പ്രതിനിധികൾ, ബാങ്ക് പ്രതിനിധികൾ അടക്കമുള്ളവർ സംബന്ധിക്കുകയും വിവിധ പദ്ധതികളെ കുറിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങളും സാധ്യതകളും ചർച്ച ചെയ്തു. വ്യക്തികൾ, വിവിധ സംഘങ്ങൾ, കുടുംബശ്രീ അടക്കമുള്ള കൂട്ടായ്മകൾ, വ്യാപാരികൾ, വ്യവസായികൾ, ചെറു സംരംഭങ്ങൾ നടത്തുന്നവർ അടക്കമുള്ളവർ പരിപാടിയിൽ സംബന്ധിച്ചു.

തരിയോട് ഗ്രാമപഞ്ചായത്ത് അംഗം സിബിൽ എഡ്‌വേർഡ്, അസി. സെക്രട്ടറി കെ ആർ സോമൻ, സിഡിഎസ് ചെയർപേഴ്സൺ രാധ മണിയൻ, കേരള ബാങ്ക് ബ്രാഞ്ച് മാനേജർ എം ഷാജു, കേരള ഗ്രാമീൺ ബാങ്ക് ലോൺ സെൽ മാനേജർ ജി എസ് ശ്രീദേവി, കൽപ്പറ്റ ഫെഡറൽ ബാങ്ക് മാനേജർ പി കെ രാജീവ്, വ്യവസായ വകുപ്പ് പ്രതിനിധി എൽദോസ് വിൽസൺ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീജ ആന്റണി സ്വാഗതവും വ്യവസായ വികസന എക്സിക്യൂട്ടീവ് വർഷ ബാബു നന്ദിയും പറഞ്ഞു.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.