ബത്തേരി: എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. കൊല്ലം, നോർത്ത്, മൈനാഗപ്പള്ളി, മൗണ്ട് ക്രസന്റ്റ് അവന്യു ദർവേശ് (32), കണ്ണൂർ, കതിരൂർ, നളന്ദ വീട്ടിൽ അസീസ് യാഷിക്ക് (34) എന്നിവരെയാണ് പിടികൂടിയത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീ സും ചേർന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. ഗുണ്ടൽപേട്ട ഭാഗത്ത് നിന്നും വരുകയായിരുന്ന ഇവരുടെ കാറിൽ നിന്നാണ് 2.78 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ക്രിസ് തുമസ്-പുതുവത്സരത്തോ ടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം എല്ലാ സ്റ്റേഷൻ പരിധികളിലും ജില്ലാ അതിർത്തികളിലും പ്രത്യേക പരിശോധന കർശനമാക്കിയിട്ടുണ്ട്.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള