വയനാട് റവന്യു ജില്ല സ്‌കൂള്‍ കലോല്‍സവം: ഔദ്യോഗിക ഉദ്ഘാടനം നടന്നു.

നടവയല്‍: നടവയില്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന നാല്‍പത്തിമൂന്നാമത് വയനാട് റവന്യു ജില്ല സ്‌കൂള്‍ കലോല്‍സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പിന്നണി ഗായകനും സംഗീത സംവിധായകനുമായ വി.ടി. മുരളി മുഖ്യ അതിഥിയായിരുന്നു മാനന്തവാടി രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ സിജോ ഇളം കുന്നപുഴ വിശിഷ്ട അതിഥിയായി പങ്കെടുത്തു. ജില്ല വിദ്യാഭ്യാസ ഉപഡയരക്ടര്‍, വി.എ ശശീന്ദ്ര വ്യാസ് സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ ആന്റോ വി തോമസ് കാര്യപരിപാടികള്‍ വിശദീകരിച്ചു. കലോല്‍സ ലോഗോ രൂപകല്‍പന ചെയ്ത കെ.സി സുഫിയാന്‍, വേദികള്‍ക്ക് പേര് നിര്‍ദേശിച്ച ദീപു ആന്റണി, സ്വാഗത ഗാന രചയിതാവ് റോയ്‌സന്‍ പിലാക്കാവ്, ഈണം പകര്‍ന്ന ജോഷി ജോര്‍ജ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ് ബിന്ദുകണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി രജിത പനമരം
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ ടീച്ചര്‍പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ കാട്ടി,
സ്‌ക്കൂള്‍ മാനേജര്‍ ആര്‍ച്ച് പ്രീസ്റ്റ് ഗര്‍വ്വാസീസ് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂരിഷ ചേനോത്ത് പൂതാടി ഗ്രാമപഞ്ചായത്ത്വൈസ് പ്രസിഡണ്ട് പ്രഭാകരന്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ പനമരം ബ്ലോക്ക്വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സന്‍ മെഴ്‌സി ബെന്നി പാറടിയില്‍ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ നിത്യ ബിജുകുമാര്‍കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍പെഴ്‌സന്‍ ജെസി ലെസ്ലി വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ കെ കുഞ്ഞായിഷ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ ശംസുദ്ധീന്‍ പള്ളിക്കര പനമരം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ഷീമ മാനുവല്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍മാന്‍മാരായ ഉഷ തമ്പി ജുനൈദ് കൈപാണി സീത വിജയന്‍ അംഗങ്ങളായ കെ.ബി നസീമ, മീനാക്ഷി രാമന്‍ ബീന ജോസ് സിന്ധു ശ്രീധരന്‍ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അന്ന കുട്ടി ഉണ്ണിക്കുന്നേല്‍ രജനി ചന്ദ്രന്‍കലേഷ് സത്യാലയം സന്ധ്യ ലിഷു സജേഷ് സെബാസ്റ്റ്യന്‍ ഗ്രാമ പഞ്ചായത്ത്
അംഗങ്ങളായ സരിത മണികണ്ഠന്‍ കമല രാമന്‍ ബിനു ജേക്കബ് നജീബ് കരണി ഒ.കെ ലാലു മെഴ്‌സി സാബു സുജേഷ് കുമാര്‍ ആര്‍ ഡി ഡി ഹയര്‍ സെക്കന്ററി എം സന്തോഷ് കുമാര്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ.എം സെബാസ്റ്റ്യന്‍
ജില്ലാ വിദ്യാഭ്യസ ഓഫീസര്‍ ആര്‍ ശരചന്ദ്രന്‍ കെ.എഎസ്വൈത്തിരി എ ഇ ഒ ജോയ് വി സ്‌കറിയ, പി ടി എ പ്രസിഡണ്ട് വിന്‍സെന്റചേരവേലില്‍ എ.പി ജെ അബ്ദുല്‍ കലാം അവാര്‍ഡ് ജേതാവ് ഷൈജു കെ ജോര്‍ജ് എംപിടിഎ പ്രസിണ്ട് ജിന്‍സി ജോര്‍ജ്പ്രധാനധ്യാപകരാക ഇ.കെ വര്‍ഗീസ് പി.ജെ ബെന്നിസ്‌കൂള്‍ ലീഡര്‍ അലന്‍ ടോം പ്രസംഗിച്ചു സ്വീകരണ കമ്മിറ്റി
കണ്‍വീനര്‍ ശ്രീജിത്ത് വാകേരി നന്ദി പറഞ്ഞു

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.