ചീപ്പാട് റോയൽ ഹോട്ടൽ ഉടമ മക്കിയാട് അത്തോളി (ചിപ്പാട് ഹൗസ്) മൊയ്‌തു (50) കടയിൽ കുഴഞ്ഞ് വീണു മരിച്ചു. രാവിലെ കച്ചവടം നടത്തുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടൻ തന്നെ ആശുപത്രി യിൽ എത്തിച്ചെങ്കിലും യാത്ര മധ്യേ മരിക്കുകയായിരുന്നു. ഭാര്യ: ബിയ്യാത്തു (വാളാട് നൊട്ടൻ കുടുംബാംഗം). മക്കൾ: ജുനൈദ് (തിരു വനന്തപുരം), ജുബൈരിയ, ജൂറൈജ് (ഇക്ര ആശുപത്രി, കോഴി ക്കോട്), ജുബൈർ (കൽപ്പറ്റ). മരുമകൻ: റംഷീദ് (സൗദി). ഉപ്പ: ചീപ്പാട്ട് അബ്ദുള്ള. ഉമ്മ: ആയിഷ. സഹോദരങ്ങൾ: അലി ദാരിമി (കക്കട്ടിൽ), റഷീദ് (അദ്ധ്യാപകൻ,തരുവണ ഗവ.ഹൈസ്‌കൂൾ), നവാസ് (ബഹറിൻ), ഫാത്തിമ, ബിയ്യാത്തു, സൈനബ, ആമിന (ഹസ്ബി ഹോട്ടൽ മക്കിയാട്),ഹസീന, നബീസ, പരേതനായ അമ്മത്.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







