കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ബേക്കര്‍ ആന്‍ഡ് കണ്‍ഫെക്ഷനര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവ്. ഈഴവ, തിയ്യ, ബില്ലവ വിഭാഗക്കാര്‍ക്കാണ് അവസരം. ഹോട്ടല്‍ മാനേജ്മെന്റ് / കാറ്ററിങ് ടെക്നോളജി ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുള്ളവര്‍ നവംബര്‍ 30 ന് ഉച്ചക്ക് രണ്ടിന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി പങ്കെടുക്കണം. ഫോണ്‍ – 04936 205515

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ