പട്ടികജാതി – പട്ടികവര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള 2012 മോഡല്‍ സലൂണ്‍ ബോഡി ലൈലാന്‍ഡ് എ.സി ബസുകള്‍ ലേലം ചെയ്യുന്നു. പഞ്ചാരക്കൊല്ലി യൂണിറ്റില്‍ സൂക്ഷിച്ച വാഹനങ്ങള്‍ ഓഫീസ് സമയങ്ങളില്‍ പരിശോധിക്കാം. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഡിസംബര്‍ ഏഴിന് വൈകിട്ട് 5 നകം മാനേജിങ് ഡയറക്ടര്‍, ജില്ലാ പട്ടികജാതി – പട്ടികവര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് (പ്രിയദര്‍ശിനി) മാനന്തവാടി പി.ഒ, വയനാട് ജില്ല എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍ – 04935 2943 35, 9745550270.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ