ജില്ലാ ഹോമിയോപ്പതി വകുപ്പ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കൊറ്റിയോട്ടുകുന്ന് ഉന്നതിയിലെ ഹെല്‍ത്ത് സെന്ററിലേക്ക് അറ്റന്‍ഡര്‍ തസ്തിയില്‍ നിയമനം നടത്തുന്നു. ഉന്നതിയില്‍ താമസിക്കുന്ന പത്താം ക്ലാസ് പാസായ പട്ടികജാതിക്കാര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഡിസംബര്‍ ആറിന് ഉച്ചക്ക് 2.30 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസ് അഭിമുഖത്തിന് എത്തണം.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







