പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ കൊട്ടിയോട്ടുകുന്ന് ഹോമിയോപ്പതി ഹെല്‍ത്ത് സെന്ററില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തിയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കൊറ്റിയോട്ടുകുന്ന് ഉന്നതിയില്‍ താമസിക്കുന്ന പട്ടികജാതിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ഡിസംബര്‍ ആറിന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ -04936 205949.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







