മാനന്തവാടി: മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ്
ഓഫീസർ പി.ആർ ജിനോഷും സംഘവും മാനന്തവാടി താലൂക്കിൽ അഞ്ചുകുന്ന് പേരാട്ട് കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ ഒളിപ്പിച്ച് വെച്ച 40 ലിറ്റർ വാഷ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമയായ അഞ്ചുകുന്ന് പേരാട്ട് കുന്ന് താന്നിക്കൽ വീട്ടിൽ സുനിൽ ബാബു (47) വിനെ അറസ്റ്റ് ചെയ്‌തു. ഇയാളെ മാനന്തവാടി ജെഎഫ്സി എം 11 കോടതി റിമാന്റ് ചെയ്‌തു. റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ ദിപു. എ, സിവിൽ എക്സൈസ് ഓഫീസർ സനൂപ് കെ.എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ വീണ എം.കെ എന്നിവർ പങ്കെടുത്തു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







