മാനന്തവാടി: വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ പ്രതികൾക്ക്
3 വർഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാനന്തവാടി കല്ലുമൊട്ടംകുന്ന് പുത്തൻപുരയ്ക്കൽ ഷോൺ ബാബു (27), ത്രേസ്യാമ്മ ടിപി (76) എന്നിവരെയാണ് ശിക്ഷിച്ചത്. കഞ്ചാവ് ചെടി നട്ടുവളർത്തിയ കുറ്റത്തിന് ഒന്നാം പ്രതിയായ ഷോൺ ബാബുവിനെ 3 വർഷം കഠിന തടവിനും 25000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവിനും, രണ്ടാം പ്രതിയായ ത്രേസ്യാമ്മയ്ക്ക് ഒരു വർഷം കഠിന തടവി നും 15000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവിനും ശിക്ഷിച്ചു.

ഇത്തവണ ക്രിസ്മസ് അവധി എത്ര ദിവസം കൂടും? പരീക്ഷാ ടൈംടേബിൾ പുനക്രമീകരിച്ചു, പരീക്ഷ 15ന് ആരംഭിക്കും, ജനുവരി അഞ്ചിന് സ്കൂൾ തുറക്കും
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളിൽ ക്രിസ്മസ്







