ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ള ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് ക്യാമ്പ്, വൈത്തരി പോലീസ് സ്റ്റേഷന് പരിസരം എന്നിവടങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍.ഡി.പി.എസ് ആക്ട് പ്രകാരം പിടിച്ചെടുത്തിട്ടുള്ള 20 വാഹനങ്ങള്‍ ഡിസംബര്‍ മൂന്നിന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഓണ്‍ലൈനായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേല തിയതിക്ക് മുമ്പുള്ള ദിവസങ്ങളിള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ അധികൃതരുടെ അനുമതിയോടെ വാഹനങ്ങള്‍ പരിശോധിക്കാം. ഫോണ്‍ 04936 202525.

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്നിക്കൽ ഹൈസ്കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







