മാനന്തവാടി : പുണ്യശ്ലോകനായ ശ്രേഷ്ഠ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ 30-ാം ഓർമ്മദിനവും അനുസ്മരണവും മലബാർ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ 2024 നവംബർ 29 വെള്ളിയാഴ്ച മാനന്തവാടി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ 8 മണിക്ക് പ്രഭാത പ്രാർത്ഥന, 8 30 ന് വിശുദ്ധ മൂന്നിൽ കുർബാന അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് അനുസ്മരണ യോഗം നടക്കും. ചടങ്ങിനോട് അനുബന്ധിച്ച് കൂട് ഗൈഡൻസ് സെന്ററിന്റെ ഒന്നാം വാർഷികവും സഹായവിതരണവും നടത്തപ്പെടും.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം
ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്






