കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി :മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് മുനിസിപ്പൽ ടൗൺഹാളിൽ വച്ച് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. നഗരസഭയിലെ വിവിധ സ്കൂളുകളിൽ നിന്നും ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 150 ൽ പരം കുട്ടികൾ ഹരിതസഭയുടെ ഭാഗമായി.ഹരിതസഭയിൽ കുട്ടികൾ വിദ്യാലയങ്ങളിലെ വിവിധ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെ കുറിച്ചു വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു.കൂടാതെ കുട്ടികൾ മാലിന്യ സംസ്കരണ രംഗത്തെ വിവിധങ്ങളായ നൂതനാശയങ്ങളും അവതരിപ്പിച്ചു. കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത പാനൽ ആണ് ഹരിതസഭ നിയന്ത്രിച്ചത് . കുട്ടികൾക് ഹരിതസഭയിൽ ജനപ്രധിനിധികളോട് ആശയസംവാദം നടത്താനുള്ള അവസരവും ഒരുക്കിയിരുന്നു. കുട്ടികൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക് നഗരസഭാ ചെയർമാൻ ടി കെ രമേശ്‌ വിശദമായ മറുപടി നൽകി.ഹരിതസഭയിൽ ഉയർന്നുവന്ന മികച്ച ആശയങ്ങൾ നഗരസഭാ കൗൺസിലിൽ അവതരിപ്പിച്ച അംഗീകാരം നേടി വരും വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിൽ നടപ്പാക്കുമെന്ന് ചെയർമാൻ ഹരിതസഭയെ അറിയിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്,
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ലിഷ ടീച്ചർ, ടോം ജോസ്, കെ റഷീദ്, ഷാമിലാ ജുനൈസ് , സാലി പൗലോസ് , എന്നിവർ സംസാരിച്ചു.നഗരസഭ ക്ലീൻ സിറ്റി മാനേജർ സന്തോഷ് കുമാർ പി എസ് സ്വാഗതം ആശംസിച്ചു സംസാരിച്ചു.

ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ലാത്ത ഒരു കിടിലൻ രാജ്യം; പക്ഷെ അവിടെ ചെന്ന് ചൂളമടിച്ചാൽ ചിലപ്പോ ‘പണി കിട്ടും’

ഇന്ത്യക്കാര്‍ക്കിടയടില്‍ പ്രചാരം നേടിവരുന്ന പുതിയ ട്രാവല്‍ ഡെസ്റ്റിനേഷനാണ് കസാഖിസ്ഥാന്‍. ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ലാത്തതിനാല്‍ തന്നെ ഇപ്പോള്‍ കസാഖിസ്ഥാനിലേക്കുള്ള യാത്രക്കാരുടെ എണ്ണവും ഏറെ വര്‍ധിക്കുന്നുണ്ട്. ആ നാടിന്റെ പ്രകൃതിഭംഗിയും പുരാതന കെട്ടിടങ്ങളും ചരിത്രമുറങ്ങുന്ന സ്മാരകങ്ങളും വ്യത്യസ്തമായ

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 4 സുഗന്ധവ്യഞ്ജനങ്ങൾ ഇതാണ്

ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതികൾ, വ്യായാമങ്ങൾ ചെയ്യാതിരിക്കുക , സമ്മർദ്ദം തുടങ്ങിയവയാണ് ഹൃദ്രോഗം ഉണ്ടാക്കാൻ കാരണമാകുന്നത്. പലതരം ഔഷധ ഗുണങ്ങൾ അടങ്ങിയ ഭക്ഷണ സാധനങ്ങൾ നമ്മുടെ അടുക്കളയിൽ ഉണ്ട്. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഈ സുഗന്ധവ്യഞ്ജനങ്ങൾ

2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് വേണ്ട; കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്

മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായി 11 കുട്ടികള്‍ മരിച്ചതിനെ തുടർന്ന് ചെറിയ കുട്ടികളില്‍ ചുമ സിറപ്പുകള്‍ ഉപയോഗിക്കുന്നതിനെതിരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സർവീസസ് (ഡിജിഎച്ച്‌എസ്) മുന്നറിയിപ്പ് നല്‍കി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ രണ്ടാഴ്ചക്കിടെ ഒമ്ബത് കുട്ടികള്‍

മദ്യപിച്ച് ജോലിക്കെത്തുന്നവർക്കെതിരെ കർശന നടപടിയുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം:കെ.എസ്.ഇ.ബി ജീവനക്കാർ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നുവെന്ന വ്യാപക പരാതികളെ തുടർന്ന് കർശന നടപടികളുമായി വിജിലൻസ് വിഭാഗം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ എട്ട് ജീവനക്കാർ മദ്യപിച്ചതായി കണ്ടെത്തി. ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചതായി

‘ഈ ചുമ മരുന്ന് വേണ്ട’; കോൾഡ്രിഫ് ബ്രാൻഡ് കഫ്സിറപ്പ് വിൽക്കരുത്, നിർദേശം നൽകി ഡ്ര​ഗ് കൺട്രോളർ, കേരളത്തിൽ വ്യാപക പരിശോധന

മധ്യപ്രദേശിൽ കുട്ടികൾ മരിച്ചെന്ന പരാതിക്കിടയാക്കിയ കോൾഡ്രിഫ് കഫ്സിറപ്പ് കേരളത്തിൽ നിരോധിച്ചു. തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച കഫ്സിറപ്പിൽ അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ​ഗ്ലൈക്കോൾ കേന്ദ്ര സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് കേരളത്തിലും നടപടി. അപകടമുണ്ടാക്കിയതായി കരുതുന്ന എസ്ആർ

പടിഞ്ഞാറത്തറ കാപ്പിക്കളത്ത്‌ വാഹനാപകടം ഒരാൾ മരണപ്പെട്ടു

പടിഞ്ഞാറത്തറ ഡാം പരിസരത്ത് കാപ്പിക്കാളത്ത്‌ വാഹനാപകടം ഒരാൾ മരണപ്പെട്ടു. പടിഞ്ഞാറത്തറ നായിമൂല സ്വദേശി സഞ്ജിത്ത്(32) ആണ് മരണപ്പെട്ടത്. സഞ്ജിത്ത് ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.രാത്രി ഒരു മണിയോടെ യായിരുന്നു അപകടം. മൃതദേഹം മാനന്തവാടി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.